രാമചന്ദ്രബോസ് ആൻഡ് കോയുടെ ഒടിടി റിലീസ് എന്തുകൊണ്ട് വൈകുന്നു?; മറുപടിയുമായി ലിസ്റ്റിൻ

കഴിഞ്ഞ വർഷം ഓഗസ്റ്റ് 25നാണ് രാമചന്ദ്രബോസ് ആൻഡ് കോ തിയേറ്ററുകളിലെത്തിയത്
രാമചന്ദ്രബോസ് ആൻഡ് കോയുടെ ഒടിടി റിലീസ് എന്തുകൊണ്ട് വൈകുന്നു?; മറുപടിയുമായി ലിസ്റ്റിൻ
Updated on

നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രമാണ് രാമചന്ദ്രബോസ് ആൻഡ് കോ. കഴിഞ്ഞ വർഷം ഓണം റിലീസായെത്തിയ സിനിമ ഇതുവരെ ഡിജിറ്റൽ സ്ട്രീമിങ് ആരംഭിക്കാത്തത് എന്തുകൊണ്ടാണെന്ന് പലരും സമൂഹ മാധ്യമങ്ങളിൽ ചോദിക്കാറുണ്ട്. ഇപ്പോഴിതാ ആ ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ.

സിനിമയുടെ ഒടിടി അവകാശം സംബന്ധിച്ച വിലപേശലാണ് ഡിജിറ്റൽ സ്ട്രീമിങ്ങിന്റെ കാലതാമസമതിന് കാരണം. ചിത്രത്തിന്റെ റിലീസ് സമയത്ത് ഒടിടി അവകാശത്തിന് ഒരു ഓഫറുണ്ടായിരുന്നു. എന്നാൽ തൃപ്തികരമായ ഡീൽ ലഭിക്കാത്തത് മൂലമാണ് ഒടിടി റിലീസ് വൈകുന്നത് എന്ന് ലിസ്റ്റിൻ സ്റ്റീഫൻ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

കഴിഞ്ഞ വർഷം ഓഗസ്റ്റ് 25നാണ് രാമചന്ദ്രബോസ് ആൻഡ് കോ തിയേറ്ററുകളിലെത്തിയത്. സിനിമയ്ക്ക് തിയേറ്ററുകളിൽ വിജയം കണ്ടെത്താൻ കഴിഞ്ഞില്ല. മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് രാമചന്ദ്ര ബോസ്സ് & കോ നിർമ്മിച്ചത്.

രാമചന്ദ്രബോസ് ആൻഡ് കോയുടെ ഒടിടി റിലീസ് എന്തുകൊണ്ട് വൈകുന്നു?; മറുപടിയുമായി ലിസ്റ്റിൻ
350 കോടി ബജറ്റ്, തിയേറ്ററിൽ വൻ പരാജയം; ബഡേ മിയാൻ ഛോട്ടേ മിയാൻ ഒടിടി റിലീസിന്

നിവിൻ പോളിക്ക് ഒപ്പം ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമായിരുന്നു. വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചത്. പ്രൊഡക്ഷൻ ഡിസൈൻ - സന്തോഷ് രാമൻ, എഡിറ്റിംഗ് - നിഷാദ് യൂസഫ്, മ്യൂസിക് – മിഥുൻ മുകുന്ദൻ തുടങ്ങിയവരാണ് മറ്റു അണിയറപ്രവർത്തകർ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com