'135 കോടി കണക്കിൽ മാത്രം'; പ്രേമലുവിലൂടെ എത്ര കോടി കിട്ടി?, മറുപടിയുമായി ദിലീഷ് പോത്തൻ

'സിനിമയുടെ കളക്ഷൻ 135 കോടിയെന്ന് പറയുന്നതൊക്കെ കണക്കിൽ മാത്രമാണ്'
'135 കോടി കണക്കിൽ മാത്രം'; പ്രേമലുവിലൂടെ എത്ര കോടി കിട്ടി?, മറുപടിയുമായി ദിലീഷ് പോത്തൻ
Updated on

വമ്പൻ താരങ്ങളില്ലാതെ യൂത്തിന്റെ കഥ പറഞ്ഞുകൊണ്ട് തിയേറ്ററിൽ വിജയക്കൊടി പാറിച്ച ചിത്രമാണ് പ്രേമലു. ചെറിയ ബജറ്റിൽ ഒരുങ്ങി ആഗോളതലത്തിൽ 135 കോടിയിലധികം രൂപയാണ് സിനിമ നേടിയത്. ഇപ്പോഴിതാ സിനിമയിലെ കളക്ഷനെക്കുറിച്ച് സംസാരിക്കുകയാണ് നിർമ്മാതാക്കളിൽ ഒരാളായ ദിലീഷ് പോത്തൻ.

സിനിമയുടെ കളക്ഷൻ 135 കോടിയെന്ന് പറയുന്നതൊക്കെ കണക്കിൽ മാത്രമാണ്. ടാക്സ്, തിയേറ്റർ ഷെയർ, വിതരണക്കാരുടെ ഷെയർ ഉൾപ്പടെയുള്ളവ കഴിഞ്ഞിട്ട് നിർമ്മാതാവിലേക്ക് എത്തുമ്പോൾ കോടികളൊക്കെ കണക്കാണ് എന്നാണ് ദിലീഷ് പോത്തൻ പറയുന്നത്. കൗമദി മൂവീസിന്റെ നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

വമ്പൻ താരങ്ങളില്ലാതെ യൂത്തിന്റെ കഥ പറഞ്ഞുകൊണ്ട് തിയേറ്ററിൽ വിജയക്കൊടി പാറിച്ച ചിത്രമാണ് പ്രേമലു. ആദ്യ ദിനത്തിൽ വെറും 90 ലക്ഷം രൂപ മാത്രം കളക്ട് ചെയ്ത സിനിമ പിന്നീട് മൗത്ത് പബ്ലിസിറ്റിയിലൂടെ വലിയ വിജയം നേടുകയും തെലുങ്ക്, തമിഴ് ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യുകയുമായിരുന്നു. ഗിരീഷ് എ ഡി സംവിധാനം ചെയ്ത സിനിമയിൽ നസ്‍ലിനും മമിത ബൈജുവുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിൽ ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും ശ്രദ്ധ നേടിയ താരങ്ങളാണ്.

'135 കോടി കണക്കിൽ മാത്രം'; പ്രേമലുവിലൂടെ എത്ര കോടി കിട്ടി?, മറുപടിയുമായി ദിലീഷ് പോത്തൻ
ജോസേട്ടായി അടിച്ചു കേറി വാ...; ലക്ഷ്യം 100 കോടി തന്നെ, കുതിപ്പ് തുടർന്ന് ടർബോ

അതേസമയം സിനിമയുടെ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനവും നിർമ്മാതാക്കൾ കഴിഞ്ഞ മാസം നടത്തിയിരുന്നു. ഭാ​വന സ്റ്റുഡിയോസിൻ്റെ ഏഴാമത് നിർമാണസംരംഭമായിരിക്കും ചിത്രം. 2025-ലാണ് ചിത്രം റിലീസ് ചെയ്യുക. ചിത്രത്തിന്റെ രണ്ടാം ഭാ​ഗം തമിഴ്, തെലുങ്ക് ഭാഷകളിൽ കൂടി ഡബ്ബ് ചെയ്ത് ഒരുമിച്ച് റിലീസ് ചെയ്യാനാണ് പദ്ധതി. ആദ്യ ഭാഗത്തിലെ അണിയറപ്രവ‍ർത്തകരും അഭിനേതാക്കളും തന്നെയാകും രണ്ടാം ഭാ​ഗത്തിലും ഉണ്ടാകുക.

Related Stories

No stories found.
logo
Reporter Live
www.reporterlive.com