ജോസേട്ടായി അടിച്ചു കേറി വാ...; ലക്ഷ്യം 100 കോടി തന്നെ, കുതിപ്പ് തുടർന്ന് ടർബോ

ജോസേട്ടായി അടിച്ചു കേറി വാ...; ലക്ഷ്യം 100 കോടി തന്നെ, കുതിപ്പ് തുടർന്ന് ടർബോ

ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്
Published on

തിയേറ്ററിൽ ആളൊഴിയാതെ മമ്മൂട്ടി ചിത്രം ടർബോ. ആക്ഷൻ മാസ് എന്റർടെയ്നർ വീക്കെൻഡിലും തകർപ്പൻ നേട്ടം സ്വന്തമാക്കി. മെയ് 23 ന് റിലീസ് ചെയ്ത സിനിമയുടെ ഏറ്റവും പുതിയ കളക്ഷൻ പുറത്തുവിട്ടിരിക്കുകയാണ് നിർമ്മാതാക്കളായ മമ്മൂട്ടി കമ്പനി.

11 ദിവസത്തെ കളക്ഷനാണ് മമ്മൂട്ടി കമ്പനി പുറത്തുവിട്ടിരിക്കുന്നത്. ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം ഇതുവരെ 70 കോടി രൂപയിലധികം നേടിയിരിക്കുകയാണ്. സ്ക്രീൻ കൗണ്ടിനും ഇതുവരെ കുറവൊന്നും സംഭവിച്ചിട്ടില്ല.

ഇതര സംസ്ഥാനങ്ങളിൽ മാത്രം 364 സ്ക്രീനുകളിലാണ് ചിത്രം പ്രദർശനം ആരംഭിച്ചത്. വൈശാഖ് സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് മിഥുൻ മാനുവൽ തോമസാണ്. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്.

ജോസേട്ടായി അടിച്ചു കേറി വാ...; ലക്ഷ്യം 100 കോടി തന്നെ, കുതിപ്പ് തുടർന്ന് ടർബോ
ഇത്തവണ ഒരു കിടിലൻ ലാലേട്ടൻ-മമ്മൂക്ക ക്ലാഷ് കാണാം; ഓണം റിലീസിൽ കണ്ണ് വെച്ച് ബസൂക്ക?

ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രമായി മമ്മൂട്ടി എത്തിയ ചിത്രത്തിലെ താരത്തിന്റെ ആക്ഷൻ സീക്വൻസുകൾക്ക് ആവേശമാണ് തിയേറ്ററിൽ. നായകനൊത്ത പ്രതിനായകനാണ് ടർബോയിൽ. വില്ലനായുള്ള കന്നഡ താരം രാജ് ബി ഷെട്ടിയുടെ പെർഫോമൻസും മലയാളികൾ കയ്യടി നൽകി സ്വീകരിച്ചിട്ടുണ്ട്.

ജോസേട്ടായി അടിച്ചു കേറി വാ...; ലക്ഷ്യം 100 കോടി തന്നെ, കുതിപ്പ് തുടർന്ന് ടർബോ
ജൂനിയർ എൻടിആറുമായി ഏറ്റുമുട്ടാൻ 'തലൈവർ'; വേട്ടയ്യൻ റീലീസ് തിയതി പുറത്ത്

ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വിയറ്റ്നാം ഫൈറ്റേർസാണ് ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. പശ്ചാത്തല സംഗീതം ക്രിസ്റ്റോ സേവ്യറും ടീമും ചേർന്നാണ് ഒരുക്കുന്നത്. 'പോക്കിരിരാജ', 'മധുരരാജ' എന്നീ ചിത്രങ്ങൾക്ക് ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് 'ടർബോ.

logo
Reporter Live
www.reporterlive.com