അശ്വത്ഥാമാവായി അമിതാഭ് ബച്ചൻ; ശ്രദ്ധ നേടി പുതിയ പോസ്റ്റർ

ചിത്രത്തിന്റെ ട്രെയ്‌ലർ ഈ മാസം 10 ന് റിലീസ് ചെയ്യും
അശ്വത്ഥാമാവായി അമിതാഭ് ബച്ചൻ; ശ്രദ്ധ നേടി പുതിയ പോസ്റ്റർ

നാഗ് അശ്വിന്റെ ബ്രഹ്മാണ്ഡ ചിത്രം 'കൽക്കി 2898 എഡി'യിലെ അമിതാഭ് ബച്ചന്റെ കഥാപാത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. അശ്വത്ഥാമാവായാണ് ചിത്രത്തിൽ ബച്ചൻ എത്തുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലർ ഈ മാസം 10 ന് റിലീസ് ചെയ്യും.

ബിസി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളിൽ നിന്ന് തുടങ്ങി 2898 എഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ഒരു യാത്രയാണ് കൽക്കിയുടെ ഇതിവൃത്തം. പ്രഭാസ് നായകനാകുന്ന ചിത്രത്തിൽ ദീപിക പദുകോൺ ആണ് നായികയായി എത്തുന്നു.

അശ്വത്ഥാമാവായി അമിതാഭ് ബച്ചൻ; ശ്രദ്ധ നേടി പുതിയ പോസ്റ്റർ
തമിഴകത്തെ പല റെക്കോർഡുകളും വീഴും; അജിത് ചിത്രം ഒരുക്കാൻ ഒരുങ്ങി ശങ്കർ?

കമൽ ഹാസനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണനാണ് 'കല്‍ക്കി 2898 എഡി'യുടെയും പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. വൈജയന്തി മൂവീസിന്റെ ബാനറിൽ അശ്വിനി ദത്ത് ചിത്രം നിർമിക്കുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com