മികച്ച അഭിപ്രായങ്ങൾ നേടി തിയേറ്ററിൽ പ്രദർശനം തുടരുന്ന 'ഗോളം' സിനിമയെ പ്രശംസിച്ച് സംവിധായകൻ ജീത്തു ജോസഫ്. മനോഹരമായി ക്രാഫ്റ്റ് ചെയ്ത സിനിമയാണ് ഗോളമെന്നും തിയേറ്ററിൽ മിസ് ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു. ചെറിയ പോരായ്മകള് അവഗണിച്ച് സിനിമയോട് അണിയറപ്രവർത്തകരുടെ പ്രയത്നത്തെ അഭിനന്ദിക്കുവാനും അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
നേരത്തെ സംവിധായകൻ എം പത്മകുമാറും ഗോളത്തെ പ്രശംസിച്ച് രംഗത്ത് വന്നിരുന്നു. പ്രേക്ഷകരെ തുടക്കം മുതൽ അവസാനം വരെ പിടിച്ചിരുത്താൻ ഗോളം എന്ന സിനിമയ്ക്ക് സാധിച്ചിട്ടുണ്ട് എന്നും മികച്ച ചിത്രമാണെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംവിധായകൻ ഗോളം കണ്ട അനുഭവം പങ്കുവെച്ചത്. ചിത്രത്തിന്റെ ഭാഗമായ പുതുമുഖങ്ങളെയും എം പത്മകുമാർ പ്രശംസിച്ചു.
മാളികപ്പുറം ടീം വീണ്ടും ഒന്നിക്കുന്ന സുമതി വളവ്; ഓൾ ഇന്ത്യാ വിതരണാവകാശം ഡ്രീം ബിഗ് ഫിലിംസിന്മികച്ച തിയേറ്റർ അനുഭവം നൽകുന്ന ഡീസൻ്റ് ത്രില്ലറെന്നാണ് 'ഗോള'ത്തെ പ്രേക്ഷകർ അടയാളപ്പെടുത്തുന്നത്. നവാഗതനായ സംജാദ് സംവിധാനം ചെയ്ത സിനിമയിൽ രഞ്ജിത്ത് സജീവാണ് നായകകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ദിലീഷ് പോത്തൻ, ചിന്നു ചാന്ദ്നി, സണ്ണി വെയ്ൻ, സിദ്ദിഖ്, അലൻസിയർ തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിലെ ഗാനങ്ങൾ രചിച്ചത് വിനായക് ശശികുമാറാണ്.