ഈ കല്യാണം ഇന്ത്യയ്ക്ക് പുറത്തും സൂപ്പർഹിറ്റാ; ഗുരുവായൂരമ്പല നടയില്‍ വിദേശ കളക്ഷൻ കണക്കുകള്‍ പുറത്ത്

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും, ഇ4 എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവരും ചേര്‍ന്നാണ് ഗുരുവായൂര്‍ അമ്പലനടയില്‍ നിര്‍മ്മിച്ചത്
ഈ കല്യാണം ഇന്ത്യയ്ക്ക് പുറത്തും സൂപ്പർഹിറ്റാ; ഗുരുവായൂരമ്പല നടയില്‍ വിദേശ കളക്ഷൻ കണക്കുകള്‍ പുറത്ത്
Updated on

പൃഥ്വിരാജ്, ബേസില്‍ ജോസഫ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി തിയേറ്ററുകളില്‍ കല്യാണ മേളം സൃഷ്ടിച്ച ചിത്രമാണ് ഗുരുവായൂര്‍ അമ്പലനടയില്‍. ചിത്രമിതാ 100 കോടിയോടടുക്കുകയാണ്. ഇതിൽ തന്നെ 34 കോടിക്ക് മുകളിലാണ് ചിത്രം വിദേശത്ത് നിന്ന് മാത്രം നേടിയിരിക്കുന്നത്.

2024ലെ ഓപ്പണിംഗ് കളക്ഷനില്‍ കേരളത്തില്‍ നിന്ന് 'ഗുരുവായൂര്‍ അമ്പലനടയില്‍' മൂന്നാം സ്ഥാനത്താണ്. മോഹൻലാലിന്റെ 'മലൈക്കോട്ടൈ വാലിബൻ' 5.85 കോടിയുമായി കേരളത്തില്‍ ഒന്നാം സ്ഥാനത്താണ്. പൃഥ്വിരാജ്-ബ്ലെസി ചിത്രം 'ആടുജീവിതം' 5.83 കോടിയുമായി രണ്ടാം സ്ഥാനത്തും ഇടം പിടിച്ചിട്ടുണ്ട്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും, ഇ4 എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ഗുരുവായൂര്‍ അമ്പലനടയില്‍ നിര്‍മ്മിച്ചത്. കോമഡി എന്റര്‍ടെയ്‍നറായി ഒരുങ്ങിയ ചിത്രത്തിന്റെ പശ്ചാത്തലം ഒരു കല്യാണമാണ്.

ഈ കല്യാണം ഇന്ത്യയ്ക്ക് പുറത്തും സൂപ്പർഹിറ്റാ; ഗുരുവായൂരമ്പല നടയില്‍ വിദേശ കളക്ഷൻ കണക്കുകള്‍ പുറത്ത്
അമ്പിളി ഇന്ന് പോകേണ്ട എന്ന് വേണു ചേട്ടൻ പറഞ്ഞു, പിറ്റേദിവസം കേൾക്കുന്നത് അപകട വാർത്ത: എം പത്മകുമാർ

അനശ്വര രാജൻ, നിഖില വിമൽ, ജഗദീഷ്, ബൈജു, യോഗി ബാബു, ഇർഷാദ്, പി വി കുഞ്ഞികൃഷ്ണൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിനി ദിവാകര്‍, സംഗീതം അങ്കിത് മേനോന്‍, മേക്കപ്പ് സുധി സുരേന്ദ്രന്‍, ആര്‍ട്ട് ഡയറക്ടര്‍ സുനില്‍ കുമാര്‍. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് അനീഷ് നന്ദിപുലം. അരുണ്‍ എസ് മണി ആണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനര്‍.

Related Stories

No stories found.
logo
Reporter Live
www.reporterlive.com