അമ്പിളി ഇന്ന് പോകേണ്ട എന്ന് വേണു ചേട്ടൻ പറഞ്ഞു, പിറ്റേദിവസം കേൾക്കുന്നത് അപകട വാർത്ത: എം പത്മകുമാർ

'അദ്ദേഹത്തെവെച്ച് ഒരു ഗാനരംഗവും ചില സീനുകളും ഷൂട്ട് ചെയ്യാനുണ്ടായിരുന്നു. അത് ഒഴിവാക്കിയാണ് സിനിമ റിലീസ് ചെയ്തത്'
അമ്പിളി ഇന്ന് പോകേണ്ട എന്ന് വേണു ചേട്ടൻ പറഞ്ഞു, പിറ്റേദിവസം കേൾക്കുന്നത് അപകട വാർത്ത: എം പത്മകുമാർ

മലയാളി പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടലിലാക്കിയ സംഭവമായിരുന്നു ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന് സംഭവിച്ച വാഹനാപകടം. 2012 മാർച്ച് 10 ന് കാലിക്കറ്റ് സർവകലാശാലയ്ക്കടുത്ത് പാണമ്പ്ര വളവിലായിരുന്നു അദ്ദേഹം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. തൃശ്ശൂരിൽ എം പത്മകുമാർ സംവിധാനം ചെയ്ത തിരുവമ്പാടി തമ്പാൻ എന്ന സിനിമയുടെ സെറ്റിൽ നിന്ന് ഇടവപ്പാതി എന്ന സിനിമയുടെ ചിത്രീകരണത്തിന് പോകവേയാണ് സംഭവമുണ്ടായത്. ആ അപകട വാർത്ത ഏറെ ഞെട്ടലുളവാക്കുന്നതായിരുന്നു എന്ന് പത്മകുമാർ പറഞ്ഞു.

'ആ അപകടവാർത്ത തീർത്തും ഞെട്ടിക്കുന്നതായിരുന്നു. തലേദിവസം രാത്രി രണ്ട് മണി വരെ ചാലക്കുടിയിൽ ഷൂട്ടിങ്ങുണ്ടായിരുന്നു. അത് കഴിഞ്ഞ് പോകുമ്പോൾ വേണു ചേട്ടൻ (നെടുമുടി വേണു) പറഞ്ഞു അമ്പിളി നീ ഇപ്പോൾ പോകേണ്ട, രാവിലെ പോകാമെന്ന്. നമ്മൾ എത്ര സൂക്ഷിച്ചാലും വേറെ ആരെങ്കിലും അശ്രദ്ധമായാൽ പോരെ എന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ താൻ സ്ഥിരമായി യാത്ര ചെയ്യുന്നതല്ലേ എന്ന് ജഗതി ചേട്ടൻ പറഞ്ഞു.

അമ്പിളി ഇന്ന് പോകേണ്ട എന്ന് വേണു ചേട്ടൻ പറഞ്ഞു, പിറ്റേദിവസം കേൾക്കുന്നത് അപകട വാർത്ത: എം പത്മകുമാർ
ലാലേട്ടനെ പൊതിഞ്ഞ് ജനത്തിരക്ക്, അതിനിടയിലും ശശിയേട്ടൻ ആ ക്ലൈമാക്സ് ഷൂട്ട് ചെയ്തു: എം പത്മകുമാർ

അടുത്ത ദിവസം ഞങ്ങൾ എഴുനേൽക്കുന്നത് ഈ വാർത്ത കേട്ടാണ്. അന്ന് പോലും ഇത്രത്തോളം പോകുമെന്ന് ആരും കരുതിയിരുന്നില്ല. പിന്നീട് അദ്ദേഹത്തിന്റെ ഭാഗങ്ങൾ മറ്റൊരാളെവെച്ചാണ് ഡബ്ബ് ചെയ്തത്. അദ്ദേഹത്തെവെച്ച് ഒരു ഗാനരംഗവും ചില സീനുകളും ഷൂട്ട് ചെയ്യാനുണ്ടായിരുന്നു. അത് ഒഴിവാക്കിയാണ് സിനിമ റിലീസ് ചെയ്തത്- പത്മകുമാർ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com