നടി സൊനാക്ഷി സിൻഹയുടെ വിവാഹം ഈ മാസം തന്നെ; ക്ഷണക്കത്ത് ചോർന്നു

സൊനാക്ഷിയും സഹീറും തങ്ങളുടെ ഏഴ് വർഷത്തെ ബന്ധം വിവാഹത്തിലേക്ക് മുന്നോട്ട് കൊണ്ടുപോകാനുള്ള കാരണങ്ങൾ ശബ്‌ദ സന്ദേശത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്
നടി സൊനാക്ഷി സിൻഹയുടെ  വിവാഹം ഈ മാസം തന്നെ; ക്ഷണക്കത്ത് ചോർന്നു
Updated on

നടി സൊനാക്ഷി സിൻഹയും നടന്‍ സഹീർ ഇക്ബാലും വിവാഹിതരാകുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ജൂൺ 23 ന് മുംബൈയിൽ വച്ചായിരിക്കും ഇരുവരുടെയും വിവാഹം. ക്യുആർ കോഡ് വഴി ആക്‌സസ് ചെയ്യാവുന്ന ഡിജിറ്റൽ ക്ഷണ കാർഡ് സോഷ്യൽ മീഡിയയിൽ ചോർന്നു. ഒരു ഓഡിയോ സന്ദേശവും വെഡിങ് കാർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സൊനാക്ഷിയും സഹീറും തങ്ങളുടെ ഏഴ് വർഷത്തെ ബന്ധം വിവാഹത്തിലേക്ക് മുന്നോട്ട് കൊണ്ടുപോകാനുള്ള കാരണങ്ങൾ ശബ്‌ദ സന്ദേശത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ആഘോഷത്തിൽ പങ്കെടുക്കാനും അവരുടെ പ്രത്യേക ദിനത്തിൽ അവരോടൊപ്പം ചേരാനും സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ക്ഷണിക്കുന്നു.

മുംബൈയിലെ ബാസ്റ്റിയാനിലാണ് വിവാഹ ആഘോഷങ്ങൾ നടക്കുക. അതിഥികൾ ചുവപ്പ് വസ്ത്രം ധരിക്കുന്നത് ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്. മകളുടെ വിവാഹം സംബന്ധിച്ച് തനിക്ക് യാതൊരു അറിവുമില്ലെന്ന് രാഷ്ട്രീയക്കാരനും നടനുമായ പിതാവ് ശത്രുഘന്‍ സിൻഹ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

നടി സൊനാക്ഷി സിൻഹയുടെ  വിവാഹം ഈ മാസം തന്നെ; ക്ഷണക്കത്ത് ചോർന്നു
നടൻ ജോജു ജോർജിന് ഷൂട്ടിങ്ങിനിടെ പരിക്ക്; അപകടം ഹെലികോപ്റ്റർ രംഗം ചിത്രീകരിക്കുന്നതിനിടെ

മകളുടെ തീരുമാനത്തിൽ തങ്ങൾക്ക് വിശ്വാസമുണ്ട്. അവൾ തെറ്റായത് ഒന്നും ചെയ്യില്ല. ഒരു മുതിർന്ന വ്യക്തി എന്ന നിലയിൽ സ്വന്തമായി തീരുമാനങ്ങളെടുക്കാനുള്ള അവകാശം സൊനാക്ഷിക്കുണ്ട്. മകളുടെ വിവാഹം എവിടെ നടന്നാലും ചടങ്ങുകൾക്ക് മുന്നിൽ താനുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com