അടിച്ചു കയറി വിജയ് സേതുപതി, തമിഴിൽ തിരുവിഴ; 'മഹാരാജ' തിയേറ്ററുകൾ തൂക്കി

വിജയ് സേതുപതിയുടെ കരിയറിലെ 50 ചിത്രമാണ് മഹാരാജ
അടിച്ചു കയറി വിജയ് സേതുപതി,  തമിഴിൽ തിരുവിഴ;  'മഹാരാജ' തിയേറ്ററുകൾ തൂക്കി

വിജയ് സേതുപതിയുടെ ഏറ്റവും പുതിയ ചിത്രം 'മഹാരാജ' തിയേറ്ററുകളിൽ മികച്ച പ്രതികരണം സ്വന്തമാക്കിയിരിക്കുകയാണ്. ഏറെനാളായി തമിഴിൽ വലിയ റിലീസുകൾ ഇല്ലാതിരുന്നതിനാൽ തന്നെ അടുത്തയിടെ ഇറങ്ങിയ ചിത്രങ്ങൾ എല്ലാം തന്നെ മികച്ച കളക്ഷൻ നേടിയിരുന്നു. വിജയ് സേതുപതിയുടെ കരിയറിലെ 50 ചിത്രമാണ് മഹാരാജ. ആക്ഷൻ ഡ്രാമ ത്രില്ലർ ചിത്രം മൂന്ന് ദിവസം കൊണ്ട് 21.45 കോടിയാണ് നേടിയത്.

ചിത്രം ആദ്യ ദിനം ബോക്‌സ് ഓഫീസിൽ 4.5 കോടിയും രണ്ടാം ദിനമായ ശനിയാഴ്ച 7.58 കോടി രൂപയുമാണ് കളക്ഷൻ. ഇന്നലെ മാത്രം 9 കോടിയാണ് ചിത്രം സ്വന്തമാക്കിയത്. ഞായറാഴ്ച സിനിമയുടെ തമിഴ് ഒക്യുപൻസി ഏകദേശം 46% ആയിരുന്നു. ഓപ്പണിങ് കളക്ഷനിൽ മൂന്നാം സ്ഥാനത്താണ് ചിത്രം.

നിഥിലൻ സ്വാമിനാഥൻ സംവിധാനം ചെയ്ത് ചിത്രം പാഷൻ സ്റ്റുഡിയോസിന്റെയും ദ റൂട്ടിന്റെയും ബാനറൽ സുദൻ സന്ദരവും ജഗദീഷ് പളനിസ്വാമിയുമാണ് നിർമ്മിക്കുന്നത്. അഭിരാമി, അരുൾ ദോസ്, മുനിഷ്കാന്ത്, ബോയ്സ് മണികണ്ഠൻ, സിങ്കം പുലി, ഭാരതിരാജ, വിനോദ് സാഗർ, പി എൽ തേനപ്പൻ എന്നിവരോടൊപ്പം അനുരാഗ് കശ്യപ്, മംമ്ത മോഹൻദാസ്, നട്ടി നടരാജ് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.

ഛായാഗ്രാഹകൻ ദിനേശ് പുരുഷോത്തമൻ, സംഗീതസംവിധായകൻ അജനീഷ് ലോക്നാഥ്, എഡിറ്റർ ഫിലോമിൻ രാജ് എന്നിവരടങ്ങുന്നതാണ് ചിത്രത്തിൻ്റെ ടെകിനിക്കൽ സംഘം. ചിത്രത്തിന്റെ തിരക്കഥയ്ക്ക് മുതൽ അഭിനയവും മേക്കിങ്ങും വരെ മികച്ചു നിൽക്കുന്നു എന്നാണ് സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com