കങ്കുവ റിലീസ് അടുത്ത വർഷത്തേക്ക് നീട്ടി?; അഭ്യൂഹങ്ങളിൽ പ്രതികരിച്ച് നിർമ്മാതാവ് ധനഞ്ജയൻ

ആയിരം വർഷങ്ങൾക്ക് മുമ്പുള്ള കഥയാണ് സിനിമയുടെ പ്രമേയം
കങ്കുവ റിലീസ് അടുത്ത വർഷത്തേക്ക് നീട്ടി?; അഭ്യൂഹങ്ങളിൽ പ്രതികരിച്ച് നിർമ്മാതാവ് ധനഞ്ജയൻ
Updated on

സമീപകാല കരിയറിൽ നടൻ സൂര്യ ഏറ്റവും പ്രാധാന്യത്തോടെ കാണുന്ന റിലീസ് ആണ് 'കങ്കുവ'യുടേത്. സിരുത്തൈ ശിവയുടെ സംവിധാനത്തില്‍ എത്തുന്ന ബിഗ് ബജറ്റ് സിനിമയുടെ റിലീസ് അടുത്ത വർഷം ഫെബ്രുവരിയിലേക്ക് നീട്ടിയെന്ന തരത്തിൽ അഭ്യൂഹങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ആ അഭ്യൂഹങ്ങളിൽ പ്രതികരിച്ചിരിക്കുകയാണ് 'കങ്കുവ' നിർമ്മാതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന നിർമ്മാതാവ് ധനഞ്ജയൻ.

കങ്കുവ റിലീസ് 2025ലേക്ക് മാറ്റിയെന്നത് അടിസ്ഥാനരഹിതമായ വർത്തയാണെന്ന് അദ്ദേഹം പ്രതികരിച്ചു. 'എന്ത് വിഡ്ഢിത്തം? എന്തിനാ ഇങ്ങനെ വ്യാജവാർത്ത പ്രചരിപ്പിക്കുന്നത്?', എന്നാണ് അദ്ദേഹം സമൂഹ മാധ്യമങ്ങളിലൂടെ ചോദിച്ചത്.

3ഡിയ്ക്ക് പുറമെ 2ഡിയിലും ഐമാക്സ് സ്ക്രീനുകളിലും കങ്കുവയ്ക്ക് റിലീസ് ഉണ്ട്. ആയിരം വർഷങ്ങൾക്ക് മുമ്പുള്ള കഥയാണ് സിനിമയുടെ പ്രമേയം എന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളാണ് സൂര്യയ്ക്ക് കങ്കുവയിൽ.

കങ്കുവ റിലീസ് അടുത്ത വർഷത്തേക്ക് നീട്ടി?; അഭ്യൂഹങ്ങളിൽ പ്രതികരിച്ച് നിർമ്മാതാവ് ധനഞ്ജയൻ
കോടികൾ ഓഫർ, എന്നാൽ വാങ്ങിയത് അഡ്വാൻസ് തുക മാത്രം; 'മഹാരാജ'യ്ക്കായി വിജയ് സേതുപതിയുടെ പ്രതിഫലം ഇങ്ങനെ

ചിത്രത്തിൽ ബോളിവുഡ് താരം ദിഷ പഠാണിയാണ് നായിക. ബോബി ഡിയോളാണ് വില്ലൻ വേഷത്തിലെത്തുന്നത്. വിവേകയും മദൻ കർക്കിയും ചേർന്നാണ് ഗാനരചന. സുപ്രീം സുന്ദറാണ് സംഘട്ടനസംവിധാനം. യു.വി. ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com