ഫാഫ് സെഞ്ച്വറി തകർത്തു വാരാൻ മക്കൾ സെൽവൻ; 'മഹാരാജ' അമ്പത് കോടിയിലേക്ക്

തമിഴ് സിനിമ ഈയടുത്ത കാലത്ത് സ്വന്തമാക്കുന്ന വലിയ നേട്ടങ്ങളിലൊന്നാണ് മഹാരാജയുടെ വിജയം
ഫാഫ് സെഞ്ച്വറി തകർത്തു വാരാൻ മക്കൾ സെൽവൻ; 'മഹാരാജ' അമ്പത് കോടിയിലേക്ക്

വിജയ് സേതുപതി ടൈറ്റിൽ റോളിലെത്തി വിസ്മയിപ്പിച്ച ചിത്രം 'മഹാരാജ' തമിഴിലും മലയാളത്തിലും മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. ജൂൺ 14-ന് റിലീസിനെത്തിയ ചിത്രം ഏതാണ്ട് 50 കോടി ക്ലബിലേക്ക് കുതിക്കുകയാണ് എന്നാണ് പുതിയ റിപ്പോർട്ട്. തമിഴ് സിനിമ ഈയടുത്ത കാലത്ത് സ്വന്തമാക്കുന്ന വലിയ നേട്ടങ്ങളിലൊന്നാണ് മഹാരാജയുടെ ബോക്സ് ഓഫീസ് കളക്ഷൻ.

സാക്നിൽക്കിന്റെ കണക്ക് പ്രകാരം അഞ്ചാം ദിവസം നാല് കോടി കൂടി സ്വന്തമാക്കി ആഗോളതലത്തിൽ 46 കോടിയിലേക്ക് എത്തിയിരിക്കുകയാണ് ചിത്രം. ഇതിൽ 30 കോടിയും തമിഴ്നാട്ടിൽ നിന്ന് മാത്രം ലഭിച്ച കളക്ഷനാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 40 കോടിയും ചിത്രം സ്വന്തമാക്കി. നാളെയോടെ മഹാരാജ അമ്പത് കോടിയും താണ്ടുമെന്നാണ് അനലിസ്റ്റുകളുടെ പ്രവചനം.

താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പെർഫോമൻസാണ് മഹാരാജയിലൂടെ കാഴ്ച്ചവെച്ചിരിക്കുന്നത് എന്നാണ് പ്രേക്ഷകപക്ഷം. കൂടാതെ വാണിജ്യപരമായ നേട്ടം കൊയ്യുന്ന ആദ്യ വിജയ് സേതുപതി ചിത്രം എന്ന ഖ്യാതിയും മഹാരാജ വൈകാതെ നേടും എന്ന് ഇതുവരെയുള്ള കണക്കുകൾ സൂചിപ്പിക്കുന്നു. ഇതിനിടെ സിനിമയ്ക്കായി നടൻ വാങ്ങിയ പ്രതിഫലവും ചർച്ചയാകുന്നുണ്ട്. മഹാരാജയ്ക്കായി 20 കോടിയാണ് വിജയ് സേതുപതിക്ക് വാഗ്ദാനം ചെയ്തിരുന്ന ശമ്പളം. എന്നാല്‍ ഇത് താരം വാങ്ങിയിട്ടില്ലെന്നും അഡ്വാന്‍സ് തുക മാത്രമാണ് കൈപറ്റിയിരിക്കുന്നത് എന്നുമാണ് റിപ്പോർട്ട്.

ഫാഫ് സെഞ്ച്വറി തകർത്തു വാരാൻ മക്കൾ സെൽവൻ; 'മഹാരാജ' അമ്പത് കോടിയിലേക്ക്
ഇനി കാത്തിരിക്കേണ്ട, ആൽപറമ്പിൽ ​ഗോപി സ്വീകരണ മുറികളിലേക്ക്; ഒടിടി റിലീസ് പ്രഖ്യാപിച്ചു

നിഥിലൻ സ്വാമിനാഥൻ സംവിധാനം ചെയ്ത മഹാരാജ സസ്പെൻസ് ത്രില്ലർ വിഭാഗത്തിലൊരുങ്ങുന്ന ചിത്രമാണ്. അഭിരാമി, അരുൾ ദോസ്, മുനിഷ്കാന്ത്, ബോയ്സ് മണികണ്ഠൻ, സിങ്കം പുലി, ഭാരതിരാജ, വിനോദ് സാഗർ, പി എൽ തേനപ്പൻ എന്നിവരോടൊപ്പം അനുരാഗ് കശ്യപ്, മംമ്ത മോഹൻദാസ്, നട്ടി നടരാജ് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. പാഷൻ സ്റ്റുഡിയോസിന്റെയും ദ റൂട്ടിന്റെയും ബാനറിൽ സുദൻ സന്ദരവും ജഗദീഷ് പളനിസ്വാമിയുമാണ് ചിത്രം നിർമ്മിച്ചത്.

ഫാഫ് സെഞ്ച്വറി തകർത്തു വാരാൻ മക്കൾ സെൽവൻ; 'മഹാരാജ' അമ്പത് കോടിയിലേക്ക്
ഉണ്ണി മുകുന്ദന്‍ 'അമ്മ' ട്രഷറര്‍; എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

Related Stories

No stories found.
logo
Reporter Live
www.reporterlive.com