'ആവേശം' ലേശം കുറഞ്ഞോ... എന്നാൽ അണ്ണൻ ഹിന്ദിയിൽ വരുന്നുണ്ട്

നൂറോളം തിയേറ്ററുകളിൽ ചിത്രം പ്രദര്‍ശനം തുടരുമ്പോള്‍ തന്നെയാണ് ആമസോണ്‍ പ്രൈമിലൂടെ ചിത്രം ഒടിടിയിൽ എത്തിയത്
'ആവേശം' ലേശം കുറഞ്ഞോ... എന്നാൽ അണ്ണൻ ഹിന്ദിയിൽ വരുന്നുണ്ട്
Updated on

ഫഹദ് ഫാസിൽ ചിത്രം 'ആവേശം' തിയേറ്ററുകളിൽ നിറഞ്ഞോടുമ്പോൾ ഒടിടിയിൽ എത്തുന്നു എന്നത് സിനിമാ പ്രേമികളെ അത്ഭുതപ്പെടുത്തിയ കാര്യമായിരുന്നു. നൂറോളം തിയേറ്ററുകളിൽ ചിത്രം പ്രദര്‍ശനം തുടരുമ്പോള്‍ തന്നെയാണ് ആമസോണ്‍ പ്രൈമിലൂടെ ചിത്രം ഒടിടിയിൽ എത്തിയത്. മികച്ച സ്വീകരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ഇപ്പോള്‍ ഇതാ ചിത്രത്തെ കുറിച്ച് പുതിയൊരു വാര്‍ത്ത വന്നിരിക്കുകയാണ്. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ജൂൺ 28 മുതൽ ഒടിടിയിൽ സ്ട്രീം ചെയ്യും. ആമസോണ്‍ പ്രൈം തന്നെയാണ് ഈ വിവരം പങ്കുവെച്ചിരിക്കുന്നത്.

ഫഹദ് ഫാസിലിന് മറുഭാഷാ പ്രേക്ഷകര്‍ക്കിടയിലുമുള്ള സ്വീകാര്യതയായിരിക്കാം പ്ലാറ്റ്ഫോമിനെ ചിത്രം നേരത്തെ ഒടിടിയിൽ എത്തിക്കാൻ പ്രേരിപ്പിച്ചത്. അതേസമയം ഒടിടി റൈറ്റ്സിലൂടെ ചിത്രം നേടിയ തുക സംബന്ധിച്ചുള്ള അനൗദ്യോ​ഗിക റിപ്പോര്‍ട്ടുകളും എത്തുന്നുണ്ട്. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഡീലുകളിലൊന്നാണ് ആവേശത്തിന്‍റെ കാര്യത്തില്‍ നടന്നതെന്നാണ് വിവരം. ഒടിടി റൈറ്റ്സ് വില്‍പ്പനയിലൂടെ ചിത്രം 35 കോടി നേടിയതായി പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ആവേശം ആഗോളതലത്തിൽ 150 കോടിയിലധികം നേടിയിട്ടുണ്ട്.

'ആവേശം' ലേശം കുറഞ്ഞോ... എന്നാൽ അണ്ണൻ ഹിന്ദിയിൽ വരുന്നുണ്ട്
എന്താ ഇപ്പോ പറയാ... 'കൽക്കി' കലക്കും, റെക്കോർഡുകൾ പൊളിക്കും; റിലീസ് ട്രെയിലർ എത്തി

കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ രോമാഞ്ചത്തിന് ശേഷം സംവിധായകന്‍ ജിത്തു മാധവന്‍ സംവിധാനം ചെയ്ത ചിത്രമാണ് 'ആവേശം'. സുഷിന്‍ ശ്യാമാണ് ആവേശത്തിന്റെ സംഗീതം നിര്‍വഹിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com