ഉലകനായകന് ഇതെല്ലാം സിംപിൾ; കൽക്കി 2898 എഡിയിൽ എല്ലാ ഭാഷകളിലും കമലിന്റെ ശബ്ദം തന്നെ കേൾക്കാം

അഞ്ച് ഭാഷകളിലും തന്റെ കഥാപാത്രത്തിനായി കമൽ ഹാസൻ തന്നെയായിരിക്കും ഡബ് ചെയ്യുക എന്നാണ് റിപ്പോർട്ട്
ഉലകനായകന് ഇതെല്ലാം സിംപിൾ; കൽക്കി 2898 എഡിയിൽ എല്ലാ ഭാഷകളിലും കമലിന്റെ ശബ്ദം തന്നെ കേൾക്കാം

വൈജയന്തി മൂവീസിന്റെ ബാനറിൽ പ്രഭാസ് - നാഗ് അശ്വിൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് 'കൽക്കി 2898 എഡി'. വലിയ താരനിര തന്നെ ഭാഗമാകുന്ന സിനിമയിൽ കമൽഹാസനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിനിമയിൽ നെഗറ്റീവ് ഷെയ്ഡുള്ള ഒരു കഥാപാത്രത്തെയാണ് നടൻ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ സിനിമയ്ക്ക് എല്ലാ ഭാഷകളിലും കമൽ തന്നെ ഡബ് ചെയ്യുമെന്ന റിപ്പോർട്ടുകളാണ് വരുന്നത്.

തെലുങ്കിന് പുറമെ തമിഴ്, മലയാളം, ഹിന്ദി, കന്നഡ ഭാഷകളിലാണ് സിനിമ റിലീസ് ചെയ്യുന്നത്. ഈ അഞ്ച് ഭാഷകളിലും തന്റെ കഥാപാത്രത്തിനായി കമൽ ഹാസൻ തന്നെയായിരിക്കും ഡബ് ചെയ്യുക എന്നാണ് ഇ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. സുപ്രിം യാസ്കിൻ എന്ന കഥാപാത്രത്തെയാണ് കമൽ സിനിമയിൽ അവതരിപ്പിക്കുന്നത്. സിനിമയിൽ ഏകദേശം 20 മിനിറ്റ് സമയമായിരിക്കും കമൽഹാസന്റെ കഥാപാത്രമുണ്ടാവുക എന്നാണ് സൂചന.

ഉലകനായകന് ഇതെല്ലാം സിംപിൾ; കൽക്കി 2898 എഡിയിൽ എല്ലാ ഭാഷകളിലും കമലിന്റെ ശബ്ദം തന്നെ കേൾക്കാം
അല്ലു ഇല്ലെങ്കിൽ വേണ്ട; അടുത്ത പടത്തിൽ സൽമാനൊപ്പം രജനികാന്തിനേയും അറ്റ്ലി കളത്തിലിറക്കും?

ബിസി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളിൽ നിന്ന് തുടങ്ങി 2898 എഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ഒരു യാത്രയാണ് കൽക്കിയുടെ ഇതിവൃത്തം. ദീപിക പദുകോൺ, അമിതാഭ് ബച്ചൻ, കമൽഹാസൻ, ശോഭന തുടങ്ങിയ വൻ താരനിര തന്നെ സിനിമയുടെ ഭാഗമാകുന്നുണ്ട്. തമിഴകത്ത് നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണനാണ് കല്‍ക്കി 2898 എഡിയുടെയും പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. ജൂണ്‍ 27ന് ചിത്രം റിലീസിനെത്തും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com