'റെജീനയും കീര്‍ത്തനയും പാരലല്‍ വേള്‍ഡില്‍ ഒന്നിച്ചു'; വൈറലായി ചിത്രങ്ങള്‍

പുതിയ സിനിമയ്ക്കുള്ള തുടക്കമാണോ എന്ന് ആരാധകര്‍
'റെജീനയും കീര്‍ത്തനയും പാരലല്‍ വേള്‍ഡില്‍ ഒന്നിച്ചു'; വൈറലായി ചിത്രങ്ങള്‍
Updated on

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളാണ് നയന്‍താരയും നസ്രിയയും. രണ്ടുപേരും മലയാള സിനിമയിലൂടെ തങ്ങളുടെ കരിയര്‍ ആരംഭിച്ച് തെന്നിന്ത്യയില്‍ സൂപ്പര്‍സ്റ്റാറുകളായി മാറിയവരാണ്. ഇരുവരും ഒന്നിച്ചഭിനയിച്ച ചിത്രമായ രാജാറാണി ബ്ലോക്ബസ്റ്റര്‍ ഹിറ്റായിരുന്നു. ഇപ്പോഴിതാ ഇരുവരും ഒന്നിച്ചുള്ള ഫോട്ടോസ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് നസ്രിയ. ഫോട്ടോയില്‍ ഇരുവരുടെയും പങ്കാളികളായ വിഘ്‌നേഷും ഫഹദും ഒപ്പമുണ്ട്.

നിരവധിപേരാണ് ചിത്രത്തിന് കമന്റുമായി എത്തിയിരിക്കുന്നത്. റെജീനയും കീര്‍ത്തനയും പാരലല്‍ വേള്‍ഡില്‍ ഒന്നിച്ചുവെന്നാണ് ഒരാള്‍ കമന്റ് ഇട്ടിരിക്കുന്നത്. രാജാറാണിയിലെ ഇരുവരുടെയും കഥാപാത്രങ്ങളുടെ പേരാണ് റെജീനയും കീര്‍ത്തനയും. 'ടു ക്വീന്‍സ് ഇന്‍ വണ്‍ ഫ്രെയിം' തുടങ്ങി നിരവധി കമന്റുകള്‍ പോസ്റ്റിന് താഴെ കാണാന്‍ സാധിക്കും.

അറ്റ്‌ലി സംവിധാനത്തിലെത്തിയ രാജാറാണിയില്‍ നയന്‍താര, നസ്രിയ, ആര്യ, ജയ് എന്നിവരാണ് പ്രധാന വേഷം ചെയ്തത്. സിനിമയുടെ ഫ്‌ലാഷ് ബാക്കിലാണ് നസ്രിയയുടെ കഥാപാത്രം വരുന്നത്. തുടക്കക്കാരിയായ നസ്രിയക്ക് മികച്ച സ്വീകാര്യത സിനിമയിലൂടെ അന്ന് തമിഴകത്ത് ലഭിച്ചു. രാജാ റാണിയിലെ നയന്‍താരയുടെ പ്രകടനവും ചര്‍ച്ചയായിരുന്നു. ഇതിന് മറ്റ് ചില കാരണങ്ങളുമുണ്ട്. വ്യക്തി ജീവിതത്തിലെ ചില പ്രശ്‌നങ്ങള്‍ കാരണം കരിയറില്‍ നിന്നും മാറി നിന്ന നയന്‍താര ശക്തമായ തിരിച്ച് വരവ് നടത്തിയ സിനിമയാണ് രാജാ റാണി. നടി ഇന്നത്തെ ലേഡി സൂപ്പര്‍താരമായതില്‍ നിര്‍ണായക പങ്കുവഹിച്ച സിനിമ. രാജാ റാണി ഹിറ്റായതോടെയാണ് നയന്‍താരയ്ക്ക് നഷ്ടപ്പെട്ട താരമൂല്യം തിരികെ ലഭിക്കുന്നതും ഹിറ്റ് സിനിമകള്‍ തുടര്‍ന്നും ലഭിക്കുന്നതും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com