മൈലാഞ്ചി മൊഞ്ചിൽ മീര, മെഹന്ദിയിൽ സ്റ്റാറായി നസ്രിയ; വിവാഹ ആഘോഷങ്ങൾ തുടങ്ങി

ആദ്യപടിയായുള്ള മെഹന്ദി ചടങ്ങിൽ പങ്കെടുക്കാനായി മലയാള സിനിമയിലെ താരസുന്ദരിമാരായ നസ്രിയ നസിം, ശ്രിന്ദ, ആൻ അഗസ്റ്റിൻ എന്നിവർ
മൈലാഞ്ചി മൊഞ്ചിൽ മീര,  മെഹന്ദിയിൽ സ്റ്റാറായി നസ്രിയ; വിവാഹ ആഘോഷങ്ങൾ തുടങ്ങി
Updated on

ചുരുക്കം സിനിമകളിലൂടെ തന്നെ ആരാധകരെ സ്വന്തമാക്കിയ നടിയാണ് മീര നന്ദൻ. നടിയുടെ വിവാഹ ആഘോഷങ്ങൾക്ക് തുടക്കമായിരിക്കുകയാണ്. മലയാള സിനിമയിലെ താരസുന്ദരിമാരായ നസ്രിയ നസിം, ശ്രിന്ദ, ആൻ അഗസ്റ്റിൻ തുടങ്ങിയവർ പങ്കെടുത്തുകൊണ്ടുള്ള മെഹന്ദി ചടങ്ങാണ് കഴിഞ്ഞ ദിവസം നടന്നത്. കൂടാതെ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുമാരായ ഉണ്ണി പിഎസ്, സജിത്ത് ആൻഡ് സുജിത്ത് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

കഴിഞ്ഞ വർഷം സെപ്റ്റംബർ മാസത്തിലാണ് മീര നന്ദനും ശ്രീജുവുമായുള്ള വിവാഹനിശ്ചയം നടന്നത്. ലണ്ടനിൽ അക്കൗണ്ടന്റ് ആണ് ശ്രീജു. മാട്രിമോണി സൈറ്റ് വഴി ഇരുവരും പരിചയപ്പെട്ടത്. പിന്നീട് വീട്ടുകാരുടെ സാന്നിധ്യത്തിൽ വിവാഹം ഉറപ്പിക്കുകയായിരുന്നു.

മൈലാഞ്ചി മൊഞ്ചിൽ മീര,  മെഹന്ദിയിൽ സ്റ്റാറായി നസ്രിയ; വിവാഹ ആഘോഷങ്ങൾ തുടങ്ങി
നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ കൽക്കിയെത്തി; ആഘോഷമാക്കി ഇന്ത്യൻ സിനിമ

അവതാരകയായി കരിയർ തുടങ്ങിയ മീര ലാൽ ജോസ് സംവിധാനത്തിലൊരുങ്ങിയ മുല്ലയിലൂടെ അഭിനയ ജീവിതത്തിനു തുടക്കം കുറിച്ചു. മൈലാഞ്ചി മൊഞ്ചുള്ള വീട് എന്ന സിനിമയ്ക്ക് ശേഷം താരം ഇപ്പോള്‍ ദുബായില്‍ ആണുള്ളത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ മീര തന്റെ വിവാഹ വിശേഷങ്ങൾ പങ്കുവെച്ചിട്ടുണ്ട്. 2023ൽ പുറത്തിറങ്ങിയ ‘എന്നാലും ന്റളിയാ’ എന്ന ചിത്രത്തിൽ അതിഥിവേഷത്തിൽ മീര എത്തിയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com