'കൽക്കി' വന്നിട്ടും കുലുങ്ങാതെ 'മഹാരാജ'; ബോക്സോഫീസില്‍ വന്‍ നേട്ടം

താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പെർഫോമൻസാണ് മഹാരാജയിലൂടെ കാഴ്ച്ചവെച്ചിരിക്കുന്നത് എന്നാണ് പ്രേക്ഷകപക്ഷം
'കൽക്കി' വന്നിട്ടും കുലുങ്ങാതെ 'മഹാരാജ'; ബോക്സോഫീസില്‍ വന്‍ നേട്ടം

വിജയ് സേതുപതി ടൈറ്റിൽ റോളിലെത്തി വിസ്മയിപ്പിച്ച ചിത്രം 'മഹാരാജ' തമിഴിലും മലയാളത്തിലും മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. ജൂൺ 14ന് റിലീസിനെത്തിയ ചിത്രം ബോക്സ് ഓഫീസിൽ 100 കോടി ഗ്രോസ് നേടിയിരിക്കുകയാണ്. വെറും 15 ദിവസത്തിനുള്ളിലാണ് ആഗോള ബോക്സോഫീസില്‍ 30 കോടി എന്ന ലക്ഷ്യം ചിത്രം പിന്നിട്ടത്.

'കൽക്കി 2898 എഡി'യുടെ റിലീസ് , മഹാരാജയുടെ പ്രദര്ശനങ്ങളുടെ എണ്ണം കുറച്ചിട്ടുണ്ടെങ്കിലും ആഭ്യന്തര കളക്ഷനില്‍ ഒരു കോടിക്ക് അടുത്ത് ചിത്രം ഇപ്പോഴും നേടുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ചിത്രം ഇന്ത്യൻ ബോക്‌സ് ഓഫീസിൽ മൊത്തം 63.50 കോടിയാണ് മഹാരാജ നേടിയത്. നികുതി ഉൾപ്പെടെ മൊത്തം ആഭ്യന്തര കളക്ഷൻ 74.93 കോടി ചിത്രം സ്വന്തമാക്കിയിട്ടുമുണ്ട്.

താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പെർഫോമൻസാണ് മഹാരാജയിലൂടെ കാഴ്ച്ചവെച്ചിരിക്കുന്നത് എന്നാണ് പ്രേക്ഷകപക്ഷം. കൂടാതെ വാണിജ്യപരമായ നേട്ടം കൊയ്യുന്ന ആദ്യ വിജയ് സേതുപതി ചിത്രം എന്ന ഖ്യാതിയും മഹാരാജ വൈകാതെ നേടും എന്ന് ഇതുവരെയുള്ള കണക്കുകൾ സൂചിപ്പിക്കുന്നു. ഇതിനിടെ സിനിമയ്ക്കായി നടൻ വാങ്ങിയ പ്രതിഫലവും ചർച്ചയാകുന്നുണ്ട്. മഹാരാജയ്ക്കായി 20 കോടിയാണ് വിജയ് സേതുപതിക്ക് വാഗ്ദാനം ചെയ്തിരുന്ന ശമ്പളം. എന്നാല്‍ ഇത് താരം വാങ്ങിയിട്ടില്ലെന്നും അഡ്വാന്‍സ് തുക മാത്രമാണ് കൈപറ്റിയിരിക്കുന്നത് എന്നുമാണ് റിപ്പോർട്ട്.

'കൽക്കി' വന്നിട്ടും കുലുങ്ങാതെ 'മഹാരാജ'; ബോക്സോഫീസില്‍ വന്‍ നേട്ടം
'ഇടവേള ബാബു ഇല്ലാതെ എന്തമ്മ'; കുറിപ്പുമായി സലിം കുമാർ

നിഥിലൻ സ്വാമിനാഥൻ സംവിധാനം ചെയ്ത മഹാരാജ സസ്പെൻസ് ത്രില്ലർ വിഭാഗത്തിലൊരുങ്ങുന്ന ചിത്രമാണ്. അഭിരാമി, അരുൾ ദോസ്, മുനിഷ്കാന്ത്, ബോയ്സ് മണികണ്ഠൻ, സിങ്കം പുലി, ഭാരതിരാജ, വിനോദ് സാഗർ, പി എൽ തേനപ്പൻ എന്നിവരോടൊപ്പം അനുരാഗ് കശ്യപ്, മംമ്ത മോഹൻദാസ്, നട്ടി നടരാജ് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. പാഷൻ സ്റ്റുഡിയോസിന്റെയും ദ റൂട്ടിന്റെയും ബാനറിൽ സുദൻ സന്ദരവും ജഗദീഷ് പളനിസ്വാമിയുമാണ് ചിത്രം നിർമ്മിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com