സലാമയുമായി വേർപിരിഞ്ഞു; നടി സുനൈനയും വ്ളോഗർ ഖാലിദ് അൽ അമേരിയും വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ട്

സുനൈന പങ്കുവെച്ച ചിത്രത്തിനോട് സമാനമായ ചിത്രം ഖാലിദ് കൂടി പങ്കുവെച്ചതോടെ അഭ്യൂഹങ്ങള്‍ ശക്തമാവുകയായിരുന്നു
സലാമയുമായി വേർപിരിഞ്ഞു; നടി സുനൈനയും വ്ളോഗർ ഖാലിദ് അൽ അമേരിയും വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ട്
Updated on

പ്രശസ്ത ദുബായ് വ്ളോഗർ ഖാലിദ് അൽ അമേരിയും നടി സുനൈനയും വിവാഹിതരാകുന്നുവെന്ന് റിപ്പോര്‍ട്ട്. ജൂണ്‍ അഞ്ചിന് സുനൈന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രത്തിന് പിന്നാലെയാണ് ചർച്ചകൾക്ക് തുടക്കമായത്. രണ്ട് പേര്‍ കൈപിടിച്ചിരിക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. പോസ്റ്റിന് ഖാലിദ് ലൈക്ക് ചെയ്തിട്ടുണ്ട്. സുനൈന പങ്കുവെച്ച ചിത്രത്തിനോട് സമാനമായ ചിത്രം ഖാലിദ് കൂടി പങ്കുവെച്ചതോടെ അഭ്യൂഹങ്ങള്‍ ശക്തമാവുകയായിരുന്നു.

ദുബായ് വ്ളോഗറായ ഖാലിദ് മലയാളികള്‍ക്കും സുപരിചിതനാണ്. ഖാലിദും പങ്കാളി സലാമ മുഹമ്മദും കഴിഞ്ഞയിടെ വേർപിരിഞ്ഞിരുന്നു . കോസ്‌മെറ്റക്‌സ് കമ്പനിയായ പീസ്ഫുള്‍ സ്‌കിന്‍ കെയറിന്റെ സിഇഒ ആണ് സല്‍മ മുഹമ്മദ്. സലാമയുടെയും വ്ളോഗുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

നാഗ്പൂര്‍ സ്വദേശിയായ സുനൈന, 'കുമാര്‍ വേഴ്‌സസ് കുമാരി' എന്ന ചിത്രത്തിലൂടെ 2005-ലാണ് സിനിമയിലെത്തിയത്. ബെസ്റ്റ് ഫ്രണ്ട്‌സ് എന്ന മലയാള ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. 2023-ല്‍ റിലീസ് ചെയ്ത 'റെജീന'യായിരുന്നു സുനൈനയുടെ ഏറ്റവും പുതിയ സിനിമ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com