1000 കോടി കളക്ഷൻ കൊണ്ട് അവസാനിക്കുന്നില്ല; ജവാൻ ജപ്പാനിൽ റിലീസിന് ഒരുങ്ങുന്നു

ജൂലൈ 5ന് സിനിമയുടെ അഡ്വാൻസ് ബുക്കിംഗ് ആരംഭിക്കും
1000 കോടി കളക്ഷൻ കൊണ്ട് അവസാനിക്കുന്നില്ല; ജവാൻ ജപ്പാനിൽ റിലീസിന് ഒരുങ്ങുന്നു
Updated on

കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായിരുന്നു ഷാരൂഖ് ഖാൻ-അറ്റ്ലി കൂട്ടുകെട്ടിന്റെ ജവാൻ. 1000 കോടിക്ക് മുകളിൽ കളക്ഷൻ നേടിയ ചിത്രം ജപ്പാനിൽ റിലീസ് ചെയ്യാനൊരുങ്ങുകയാണ്. ഈ വർഷം നവംബർ 29 നാണ് ചിത്രം ജപ്പാനിൽ റിലീസ് ചെയ്യുക.

ജപ്പാനിലെ ഇന്ത്യൻ സിനിമയുടെ പ്രശസ്ത വിതരണക്കാരായ ട്വിൻ ആണ് ചിത്രത്തിന്റെ വിതരണമേറ്റെടുത്തിരിക്കുന്നത്. ജൂലൈ 5ന് സിനിമയുടെ അഡ്വാൻസ് ബുക്കിംഗ് ആരംഭിക്കും.

കഴിഞ്ഞ വർഷം സെപ്റ്റംബർ 7നാണ് 'ജവാൻ' പ്രേക്ഷകരിലേക്കെത്തിയത്. ഇന്ത്യയിൽ നിന്ന് മാത്രം 600 കോടിക്ക് മുകളിലാണ് ജവാൻ സമാഹരിച്ചത്. ആഗോള ബോക്‌സ് ഓഫീസിൽ 1,160 കോടി രൂപ നേടിയതായാണ് റിപ്പോർട്ട്. റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഗൗരി ഖാൻ ആണ് ജവാൻ നിർമ്മിച്ചിരിക്കുന്നത്.

1000 കോടി കളക്ഷൻ കൊണ്ട് അവസാനിക്കുന്നില്ല; ജവാൻ ജപ്പാനിൽ റിലീസിന് ഒരുങ്ങുന്നു
തെരി ഹിന്ദിയിലേക്ക് എത്തുമ്പോൾ ഒപ്പം സൽമാനും; ബേബി ജോണിൽ ഖാന്റെ കാമിയോ?

വിക്രം റാത്തോഡ് എന്ന സൈനികനായും ആസാദ് എന്ന പൊലീസ് ഉദ്യോഗസ്ഥനായും ഡബിൾ റോളിലാണ് ഷാരൂഖ് സിനിമയിലെത്തിയത്. തെന്നിന്ത്യൻ സൂപ്പർതാരം നയൻ‌താര നായിക വേഷത്തിലെത്തിയ ചിത്രത്തിൽ വിജയ് സേതുപതിയാണ് പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ചത്. ദീപിക പദുകോണും സിനിമയിൽ കാമിയോ വേഷത്തിലെത്തിയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com