ബുജ്ജി നിസാരക്കാരനല്ല, ഭൈരവൻ്റെ വാഹനത്തിൻ്റെ വിലയറിയേണ്ടേ?

കീര്‍ത്തി സുരേഷ് ആണ് ബുജ്ജിയ്ക്ക് മലയാളത്തിൽ ശബ്ദം നല്‍കിയിരിക്കുന്നത്.
ബുജ്ജി നിസാരക്കാരനല്ല,  ഭൈരവൻ്റെ വാഹനത്തിൻ്റെ  വിലയറിയേണ്ടേ?
Updated on

നാഗ് അശ്വിന്റെ സംവിധാനത്തിലൊരുങ്ങിയ 'കൽക്കി 2898 എ ഡി' അതിവേഗം ബോക്സ് ഓഫീസിൽ പണം വാരിക്കൂട്ടുകയാണ്. എല്ലാ ഭാഷകളിലും എല്ലാ മേഖലയിൽ നിന്നും മികച്ച കളക്ഷൻ റിപ്പോർട്ടുകളാണ് എത്തുന്നത്. നാല് ദിവസം കൊണ്ട് ആഗോള തലത്തിൽ നിഷ്പ്രയാസം 500 കോടി സ്വന്തമാക്കിയ ചിത്രം 1000 കോടിയിലേക്ക് കുതിക്കുകയാണ്.

ചിത്രത്തിൽ നായകനായെത്തിയ ഭൈരവൻ്റെ ഉറ്റ സുഹൃത്തും വാഹനവുമാണ് ബുജ്ജിയെന്ന സ്പെഷ്യല്‍ കാര്‍. ചിത്രത്തിൽ മുഴുനീളം പ്രഭാസിനൊപ്പം തന്നെ ബുജ്ജിയും ഉണ്ടായിരുന്നു. ഇപ്പോഴിതാ ഈ കാറിന് മാത്രമായി നിര്‍മ്മാതാക്കള്‍ക്ക് ചിലവായ തുക സംബന്ധിച്ച കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്.

ആറ് ടൺ ഭാരം വരുന്ന ഈ വാഹനത്തിന് മാത്രം നിർമാതാക്കൾക്ക് ഏഴു കോടി രൂപയാണ് ചിലവായിരിക്കുന്നത്. വാഹനത്തിന്‍റെ നിര്‍മ്മാണത്തിനായി മഹീന്ദ്രയുടെയും ജേയം ഓട്ടോമോട്ടീവിന്‍റെയും സഹായം അണിയറക്കാര്‍ തേടിയിരുന്നു. ഇരു കമ്പനികളും ഡെവലപ്മെന്‍റില്‍ പങ്കാളികളാവുകയും ചെയ്തുവെന്നും ന്യൂസ് 18 നാണ് റിപ്പോർട്ട് ചെയ്യുന്നു. 6075 മില്ലിമീറ്റര്‍ നീളവും 3380 മില്ലിമീറ്റര്‍ വീതിയും 2186 മില്ലിമീറ്റര്‍ ഉയരവുമാണ് ബുജ്ജി എന്ന ഈ വാഹനത്തിന് ഉള്ളത്.

ബുജ്ജി നിസാരക്കാരനല്ല,  ഭൈരവൻ്റെ വാഹനത്തിൻ്റെ  വിലയറിയേണ്ടേ?
അശ്വത്ഥാമാവിനെ സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് ബച്ചൻ;'നിങ്ങളെപ്പോലെ മറ്റൊരാളില്ല' എന്ന് ആരാധകർ

കീര്‍ത്തി സുരേഷ് ആണ് ബുജ്ജിയ്ക്ക് മലയാളത്തിൽ ശബ്ദം നല്‍കിയിരിക്കുന്നത്. ബുജ്ജിയും ഭൈരവനുമായുള്ള ആത്മബന്ധം സിനിമയിൽ നിഴലിച്ചു കാണാവുന്നതാണ്. ആഗോളതലത്തിൽ കൽക്കി 700 കോടി രൂപയിലധികം നേടിയെന്നാണ് റിപ്പോർട്ട്. ഗൾഫിലും ഓപ്പണിംഗ് വീക്കെൻഡിൽ 21 കോടി രൂപയിലധികം നേടിയിട്ടുണ്ടെന്നാണ് വിവരം. 19 കോടിയെന്ന രണ്ടാം സ്ഥാനം നിലനിർത്തിയ ആർ ആർ ആറിനെ വീഴ്ത്തിക്കൊണ്ടാണ് കൽക്കിയുടെ നേട്ടം. 46 കോടി രൂപയിലധികം നേടിയ ബാഹുബലി രണ്ടാം ഭാഗമാണ് ഒന്നാം സ്ഥാനത്ത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com