100 കോടിയും കടന്ന മക്കൾ സെൽവന്റെ ജൈത്രയാത്ര; മഹാരാജ ഒടിടിയിലേക്ക്

തമിഴിന് പുറമെ തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി തുടങ്ങി ഭാഷകളിലും സിനിമ ലഭ്യമാകും
100 കോടിയും കടന്ന മക്കൾ സെൽവന്റെ ജൈത്രയാത്ര; മഹാരാജ ഒടിടിയിലേക്ക്
Updated on

വിജയ് സേതുപതി ടൈറ്റിൽ റോളിലെത്തി വിസ്മയിപ്പിച്ച ചിത്രം 'മഹാരാജ' തമിഴിലും മലയാളത്തിലും മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. ജൂൺ 14ന് റിലീസിനെത്തിയ ചിത്രം ആഗോളതലത്തിൽ 100 കോടിയിലധികം രൂപ നേടി കഴിഞ്ഞു. ഇപ്പോഴിതാ തിയേറ്റർ ആഘോഷങ്ങൾക്ക് പിന്നാലെ ചിത്രം ഒടിടിയിൽ സ്ട്രീമിങ്ങിന് ഒരുങ്ങുകയാണ്.

ഈ മാസം 12 മുതൽ മഹാരാജ നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിങ് ആരംഭിക്കും. തമിഴിന് പുറമെ തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി തുടങ്ങി ഭാഷകളിലും സിനിമ ലഭ്യമാകും. താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പെർഫോമൻസാണ് മഹാരാജയിലൂടെ കാഴ്ച്ചവെച്ചിരിക്കുന്നത് എന്നാണ് പ്രേക്ഷകപക്ഷം. കൂടാതെ വാണിജ്യപരമായ നേട്ടം കൊയ്യുന്ന ആദ്യ വിജയ് സേതുപതി ചിത്രം എന്ന ഖ്യാതിയും മഹാരാജ നേടിയിട്ടുണ്ട്.

ഇതിനിടെ സിനിമയ്ക്കായി നടൻ വാങ്ങിയ പ്രതിഫലവും ചർച്ചയാകുന്നുണ്ട്. മഹാരാജയ്ക്കായി 20 കോടിയാണ് വിജയ് സേതുപതിക്ക് വാഗ്ദാനം ചെയ്തിരുന്ന ശമ്പളം. എന്നാല്‍ ഇത് താരം വാങ്ങിയിട്ടില്ലെന്നും അഡ്വാന്‍സ് തുക മാത്രമാണ് കൈപറ്റിയിരിക്കുന്നത് എന്നുമാണ് റിപ്പോർട്ട്.

100 കോടിയും കടന്ന മക്കൾ സെൽവന്റെ ജൈത്രയാത്ര; മഹാരാജ ഒടിടിയിലേക്ക്
'വേദനയും കഷ്ടപ്പാടും നിറഞ്ഞ നാളുകൾ'; കൽക്കി ഷൂട്ടിന്റെ ചിത്രങ്ങൾ പങ്കുവെച്ച് അന്ന ബെൻ

നിഥിലൻ സ്വാമിനാഥൻ സംവിധാനം ചെയ്ത മഹാരാജ സസ്പെൻസ് ത്രില്ലർ വിഭാഗത്തിലൊരുങ്ങുന്ന ചിത്രമാണ്. അഭിരാമി, അരുൾ ദോസ്, മുനിഷ്കാന്ത്, ബോയ്സ് മണികണ്ഠൻ, സിങ്കം പുലി, ഭാരതിരാജ, വിനോദ് സാഗർ, പി എൽ തേനപ്പൻ എന്നിവരോടൊപ്പം അനുരാഗ് കശ്യപ്, മംമ്ത മോഹൻദാസ്, നട്ടി നടരാജ് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. പാഷൻ സ്റ്റുഡിയോസിന്റെയും ദ റൂട്ടിന്റെയും ബാനറിൽ സുദൻ സന്ദരവും ജഗദീഷ് പളനിസ്വാമിയുമാണ് ചിത്രം നിർമ്മിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com