'അതെല്ലാം വിഎഫ്എക്സ് വരുന്നതിന് മുമ്പ് ചെയ്‌തത്‌, അല്ലെങ്കിൽ...'; അപൂര്‍വ സഹോദരര്‍കളെക്കുറിച്ച് കമൽ

'അപ്പു മോട്ടോർസൈക്കിൾ ഓടിക്കുന്ന രംഗം മനസ്സിലുണ്ടായിരുന്നു. എന്നാൽ അത്രത്തോളം ബജറ്റ് ഞങ്ങൾക്കില്ലായിരുന്നു'
'അതെല്ലാം വിഎഫ്എക്സ് വരുന്നതിന് മുമ്പ് ചെയ്‌തത്‌, അല്ലെങ്കിൽ...'; അപൂര്‍വ സഹോദരര്‍കളെക്കുറിച്ച് കമൽ
Updated on

ഉലകനായാകാൻ കമൽഹാസന്റെ കരിയറിനെക്കുറിച്ച് പറയുമ്പോൾ ഒരിക്കലും ഒഴിവാക്കാനാവാത്ത ചിത്രമാണ് സിംഗീതം ശ്രീനിവാസ റാവു സംവിധാനം ചെയ്ത 'അപൂര്‍വ സഹോദരര്‍'. 1989ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ മൂന്ന് വേഷത്തിലാണ് കമല്‍ അഭിനയിച്ചത്. അതില്‍ അപ്പു എന്ന കഥാപാത്രത്തിന് പൊക്കം വളരെ കുറവാണ്. അപ്പുവിന് ആ ചിത്രത്തില്‍ ഡാന്‍സ് രംഗങ്ങളുണ്ട്, പ്രധാനപ്പെട്ട സംഘട്ടനങ്ങളുണ്ട്. സാങ്കേതിക വിദ്യകളുടെ സാധ്യത വളരെ കുറവായിരുന്ന ആ കാലത്ത് കമല്‍ എങ്ങനെ ഒരു മുഴുനീള കുറിയ കഥാപാത്രമായി എന്നത് സിനിമാ പ്രേമികള്‍ ഇപ്പോഴും ചര്‍ച്ച ചെയ്യുന്ന കാര്യമാണ്.

ഇപ്പോഴിതാ അപ്പു എന്ന കഥാപാത്രത്തെക്കുറിച്ചും അപൂർവ സഹോദരര്‍കളുടെ മേക്കിങ്ങിനെക്കുറിച്ചും സംസാരിക്കുകയാണ് കമൽഹാസൻ. താൻ ഈ അടുത്ത് സിനിമയുടെ സംവിധായകനായ സിംഗീതം ശ്രീനിവാസ റാവുവുമായി ഒരു ചർച്ച നടത്തിയിരുന്നുവെന്നും എങ്ങനെയാണ് ആ സിനിമ ഒരുക്കിയത് എന്ന് വിശദീകരിക്കാൻ തങ്ങൾ സിനിമാ വിദ്യാർത്ഥികളോട് കടപ്പെട്ടിരിക്കുന്നതായും കമൽ പറഞ്ഞു.

അപ്പു എന്ന കഥാപാത്രത്തെ കുറിയതാക്കാൻ എന്തൊക്കെ ചെയ്തുവെന്ന് പ്രേക്ഷകർ അനുമാനിക്കുന്നുവോ അതൊക്കെ തങ്ങൾ ചെയ്തിട്ടുണ്ട്, പക്ഷേ അതേ ക്രമത്തിലല്ല എന്ന് മാത്രം. ഇതെല്ലാം വിഎഫ്എക്‌സിൻ്റെ വരവിന് മുമ്പായിരുന്നു. അല്ലെങ്കിൽ അപ്പുവിനെ കൊണ്ട് റോപ്പ് വാക്ക് ചെയ്യിപ്പിക്കുമായിരുന്നു. അപ്പു മോട്ടോർസൈക്കിൾ ഓടിക്കുന്ന രംഗം മനസ്സിലുണ്ടായിരുന്നു. എന്നാൽ അത് സങ്കീർണമാണ്, ഒപ്പം അത്രത്തോളം ബജറ്റും തങ്ങൾക്കില്ലായിരുന്നു. സിനിമയിൽ കാണിച്ച കാര്യങ്ങളിൽ പകുതി മെക്കാനിക്കലും പകുതി ഇൻ-ക്യാമറ ഇഫക്റ്റുകളുമാണ് എന്ന് കമൽഹാസൻ വ്യക്തമാക്കി.

'അതെല്ലാം വിഎഫ്എക്സ് വരുന്നതിന് മുമ്പ് ചെയ്‌തത്‌, അല്ലെങ്കിൽ...'; അപൂര്‍വ സഹോദരര്‍കളെക്കുറിച്ച് കമൽ
ഭാസ്കർ ലക്കിയാകുമോ?; ദുൽഖറിന്റെ പാൻ ഇന്ത്യൻ സിനിമയുടെ റിലീസ് തീയതി പുറത്തുവിട്ടു

കമൽഹാസനും ക്രെയ്സി മോഹനും ചേർന്നായിരുന്നു സിനിമയുടെ തിരക്കഥ ഒരുക്കിയത്. ജയശങ്കർ, നാഗേഷ് , ഗൗതമി, രൂപിണി, മനോരമ, ശ്രീവിദ്യ തുടങ്ങി നിരവധി താരങ്ങളും സിനിമയുടെ ഭാഗമായിരുന്നു. ചിത്രം 200 ദിവസത്തിലധികമാണ് തിയേറ്ററുകളിൽ പ്രദർശിപ്പിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com