'ഇന്ത്യൻ 2 വിന് ശക്തമായ രണ്ടാം പകുതി വേണം', ആദ്യ പകുതിയുടെ പ്രതികരണങ്ങൾ ഇങ്ങനെ

ചിത്രത്തിന്റെ ആദ്യ പകുതി കഴിയുമ്പോൾ സമ്മിശ്ര അഭിപ്രായങ്ങളാണ് ആരാധകരിൽ നിന്നെത്തുന്നത്
'ഇന്ത്യൻ 2 വിന് ശക്തമായ രണ്ടാം പകുതി വേണം', ആദ്യ പകുതിയുടെ പ്രതികരണങ്ങൾ ഇങ്ങനെ
Updated on

സിനിമാ പ്രേമികൾ കാത്തിരുന്ന ഇന്ത്യൻ 2 തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചിരികുക്കയാണ്. വർഷങ്ങൾക്കു ശേഷമുള്ള ശങ്കർ _ കമൽ ഹാസൻ കൂടി ചേരലിനെ ആരാധകർ ആകാംക്ഷയോടെയാണ് സ്വീകരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ പകുതി കഴിയുമ്പോൾ സമ്മിശ്ര അഭിപ്രായങ്ങളാണ് ആരാധകരിൽ നിന്നെത്തുന്നത്.

'സിദ്ധാർത്ഥ് പോർഷൻസ് കൊണ്ട് വളരെ നന്നായി വൈകാരികമായി ചിത്രം ആരംഭിച്ചു. ഇന്ത്യൻ താത്ത ഉലകനായകൻ #കമൽഹാസൻ സ്‌ക്രീൻ പ്രെസൻസ് മികച്ചതായിരുന്നു 🔥പക്ഷേ, കഥയിലെ വൈകാരിക സ്വാധീനം എവിടെയോ പതുക്കെ നഷ്ടപ്പെട്ടു'

'വിൻ്റേജ് താത്തയുടെ ഘടകങ്ങൾ നന്നായി ഉപയോഗിച്ചു, അനിരുദ്ധിൻ്റെ ബിജിഎം വളരെ നന്നായിട്ടുണ്ട്. ശകതമായ രണ്ടാം പകുതി ചിത്രത്തിന് ആവശ്യമാണ്'

'വളരെ കാലഹരണപ്പെട്ട തിരക്കഥ, വളരെക്കാലം മുമ്പ് റിലീസ് ചെയ്യേണ്ടതായിരുന്നു. #ശങ്കറിൽ നിന്ന് വിശ്വസിക്കാനാവുന്നില്ല. #വിവേക് ​​ഒരു വലിയ പ്ലസ് പോയിന്റ് ആയിരുന്നു സിനിമയ്ക്ക് . അദ്ദേഹത്തെ ഒരുപാട് മിസ് ചെയ്യുന്നു. #അനിരുദ്ധിൽ നിന്നുള്ള വലിയ നിരാശയാണ് #ബിജിഎം'

'ഇന്ത്യൻ 2 വിന് ശക്തമായ രണ്ടാം പകുതി വേണം', ആദ്യ പകുതിയുടെ പ്രതികരണങ്ങൾ ഇങ്ങനെ
ഇന്ത്യയിലെ ആദ്യ ബിഗ് ബജറ്റ് ചിത്രമോ 'ഇന്ത്യൻ', 28 വർഷങ്ങൾക്ക് മുന്നേ നേടിയത് എത്ര?

കേരളത്തിൽ 630 പ്രിന്റുകളിലാണ് ചിത്രം എത്തുന്നത്. 200 കോടി ബജറ്റിലൊരുക്കിയിരിക്കുന്ന സിനിമ, പ്രേക്ഷകരെ വിസ്മയിപ്പിക്കുമെന്നാണ് പ്രതീക്ഷ. രണ്ടാം ഭാഗത്തിന്റെ റിലീസിന് ശേഷം വൈകാതെ തന്നെ മൂന്നാം ഭാഗവും റിലീസ് ചെയ്യുമെന്നാണ് സംവിധായകൻ അറിയിച്ചിരിക്കുന്നത്. ലൈക്ക പ്രൊഡക്ഷൻസ്, റെഡ് ജയിന്‍റ് മൂവീസ് എന്നിവർ ചേർന്നു നിർമിച്ചിരിക്കുന്ന ചിത്രത്തിൽ കാജൽ അഗർവാൾ, സിദ്ധാര്‍ഥ്, എസ്.ജെ. സൂര്യ, വിവേക്, സാക്കിര്‍ ഹുസൈൻ, ജയപ്രകാശ്, ജഗൻ, ഡല്‍ഹി ഗണേഷ്, സമുദ്രക്കനി, നിഴല്‍ഗള്‍ രവി, ജോര്‍ജ് മര്യൻ, വിനോദ് സാഗര്‍, ബെനഡിക്റ്റ് ഗാരെറ്റ്, പ്രിയ ഭവാനി ശങ്കര്‍, രാകുല്‍ പ്രീത് സിംഗ്, ബ്രഹ്‍മാനന്ദം, ബോബി സിംഹ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ഒരുമിക്കുന്നത്. ശ്രീ ഗോകുലം മൂവിസാണ് സിനിമയുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബ്യുഷൻ പാർട്നർ‍.

Related Stories

No stories found.
logo
Reporter Live
www.reporterlive.com