സേനാപതിയുടെ രണ്ടാം വരവിനെ പ്രേക്ഷകർ സ്വീകരിച്ചോ?;'ഇന്ത്യൻ' ബോക്സ്ഓഫീസിൽ നിന്ന് ആദ്യദിനം നേടിയത് ഇത്ര

28 വർഷങ്ങൾക്കിപ്പുറം ശങ്കറും കമൽഹാസനും വീണ്ടും ഒന്നിച്ച ചിത്രം സമ്മിശ്ര പ്രതികരണം മാത്രമാണ് നേടിയത്
സേനാപതിയുടെ രണ്ടാം വരവിനെ പ്രേക്ഷകർ സ്വീകരിച്ചോ?;'ഇന്ത്യൻ' ബോക്സ്ഓഫീസിൽ നിന്ന് ആദ്യദിനം നേടിയത് ഇത്ര
Updated on

സിനിമാ പ്രേമികൾ കാത്തിരുന്ന ഇന്ത്യൻ 2 ഇന്നലെ മുതൽ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. 28 വർഷങ്ങൾക്കിപ്പുറം ശങ്കറും കമൽഹാസനും വീണ്ടും ഒന്നിച്ച ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടിയത്. രാജ്യമെമ്പാടും വൈഡ് റിലീസ് ചെയ്ത സിനിമ ആദ്യദിനത്തിൽ ഇന്ത്യൻ ബോക്സ്ഓഫീസിൽ നിന്ന് 26 കോടി രൂപയാണ് നേടിയത്.

ഇന്ത്യൻ രണ്ടാം ഭാഗത്തിന്റെ തമിഴ് പതിപ്പ് 17 കോടി രൂപയാണ് നേടിയത്. തെലുങ്ക് പതിപ്പ് 7.9 കോടി നേടിയപ്പോൾ 1.1 കോടിയാണ് ഹിന്ദി പതിപ്പിൽ നിന്ന് ലഭിച്ചത്. കമൽഹാസന്റെ മുൻചിത്രമായ വിക്രമിനെ അപേക്ഷിച്ച് കുറവ് തുക മാത്രമാണ് ആദ്യദിനത്തിൽ ഇന്ത്യൻ 2-വിന് നേടാനായത്. 28 കോടി രൂപയാണ് വിക്രം ആദ്യദിനത്തിൽ രാജ്യത്ത് നിന്ന് നേടിയത്.

1996-ലെ ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്ത 'ഇന്ത്യൻ' ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇന്ത്യൻ 2. 200 കോടി ബജറ്റിലാണ് സിനിമ നിർമിച്ചിരിക്കുന്നത്. രണ്ടാം ഭാഗത്തിന്റെ റിലീസിന് ശേഷം വൈകാതെ തന്നെ മൂന്നാം ഭാഗവും റിലീസ് ചെയ്യുമെന്നാണ് സംവിധായകൻ അറിയിച്ചിരിക്കുന്നത്.

സേനാപതിയുടെ രണ്ടാം വരവിനെ പ്രേക്ഷകർ സ്വീകരിച്ചോ?;'ഇന്ത്യൻ' ബോക്സ്ഓഫീസിൽ നിന്ന് ആദ്യദിനം നേടിയത് ഇത്ര
നടി അപർണ വസ്താരെ അന്തരിച്ചു

ലൈക്ക പ്രൊഡക്ഷൻസ്, റെഡ് ജയിന്‍റ് മൂവീസ് എന്നിവർ ചേർന്നു നിർമിച്ചിരിക്കുന്ന ചിത്രത്തിൽ കാജൽ അഗർവാൾ, സിദ്ധാര്‍ഥ്, എസ് ജെ സൂര്യ, വിവേക്, സാക്കിര്‍ ഹുസൈൻ, ജയപ്രകാശ്, ജഗൻ, ഡല്‍ഹി ഗണേഷ്, സമുദ്രക്കനി, നിഴല്‍ഗള്‍ രവി, ജോര്‍ജ് മര്യൻ, വിനോദ് സാഗര്‍, ബെനഡിക്റ്റ് ഗാരെറ്റ്, പ്രിയ ഭവാനി ശങ്കര്‍, രാകുല്‍ പ്രീത് സിംഗ്, ബ്രഹ്‍മാനന്ദം, ബോബി സിംഹ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ഒരുമിക്കുന്നത്. ശ്രീ ഗോകുലം മൂവിസാണ് സിനിമയുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബ്യുഷൻ പാർട്നർ‍.

Related Stories

No stories found.
logo
Reporter Live
www.reporterlive.com