'ചരിത്രം ഒരിക്കലും അയാളെ മറക്കില്ല'; സൂര്യപുത്രന്‍റെ പോര്‍വീര്യത്തില്‍ ആയിരം കോടി കൽക്കി,വീഡിയോ

പ്രഭാസിന്റെ 1000 കോടി ക്ലബിലെത്തുന്ന രണ്ടാമത്തെ ചിത്രമാണ് കൽക്കി
'ചരിത്രം ഒരിക്കലും അയാളെ മറക്കില്ല'; സൂര്യപുത്രന്‍റെ പോര്‍വീര്യത്തില്‍ ആയിരം കോടി കൽക്കി,വീഡിയോ
Updated on

കൽക്കി 2898 എ ഡിയെ 'മഹാ ബ്ലോക്ബസ്റ്റർ' എന്ന് വിശേഷിപ്പിക്കുകയാണ് നിർമ്മാതാക്കളായ വൈജയന്തി മൂവീസ്. ആയിരം കോടി നിറവിൽ കൽക്കി ചരിത്രം വിജയം നേടിയതിന്റെ ആഘോഷത്തിലാണ് കൽക്കി താരങ്ങളും അണിയറ പ്രവർത്തകരും. വൈജയന്തി മൂവീസ് തന്നെയാണ് ചിത്രം 1000 കോടി കളക്ട് ചെയ്തതായി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.

പ്രഭാസിന്റെ 1000 കോടി ക്ലബിലെത്തുന്ന രണ്ടാമത്തെ ചിത്രമാണ് കൽക്കി. എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി 2വാണ് ഇതിന് മുന്നേ 1000 കോടി നേടിയ പ്രഭാസ് ചിത്രം. ഇന്ത്യയിൽ നിന്ന് മാത്രം കൽക്കി 2898 എഡി 550 കോടി രൂപയാണ് നേടിയിരിക്കുന്നത്. ഇതോടെ ഷാരൂഖ് ഖാൻ ചിത്രം പത്താന്റെ ഇന്ത്യൻ കളക്ഷനെ മറികടന്നിരിക്കുകയാണ് കൽക്കി 2898 എഡി. 548 കോടിയായിരുന്നു പത്താന്റെ ഇന്ത്യൻ ബോക്സ് ഓഫീസ് കളക്ഷൻ. നാളെയോടെ കൽക്കി അനിമലിന്റെ ഇന്ത്യൻ കളക്ഷനായ 553 കോടി മറികടക്കും എന്നാണ് അനലിസ്റ്റുകൾ നൽകുന്ന സൂചന.

ഇന്ത്യൻ മിത്തോളജിയിൽ വേരൂന്നി പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയൻസ് ഫിക്ഷനാണ് 'കൽക്കി 2898 എഡി'. 'കാശി, 'കോംപ്ലക്സ്', 'ശംഭാള' എന്നീ മൂന്ന് ലോകങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ 3101-ലെ മഹാഭാരതത്തിൻ്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന യാത്രയാണ് ദൃശ്യാവിഷ്കരിച്ചിരിക്കുന്നത്.

ദേശീയ അന്തർദേശിയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട പ്രഭാസ് ബാഹുബലിക്ക് ശേഷം മികച്ച പെർഫോമൻസ് കാഴ്ച്ചവെച്ച ചിത്രമാണ് കൽക്കി എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. നാഗ് അശ്വിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിൽ അമിതാഭ് ബച്ചനും കമൽഹാസനും പുറമേ ദീപിക പദുക്കോണും ശ്രദ്ധേയ പ്രകടനം കാഴ്ച്ചവെച്ചു. കൽക്കിയിലെ വില്ലനായ കമൽഹാസന്റെ മുഴുനീള പെർഫോമൻസാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ വരാനിരിക്കുന്നത് എന്ന് സിനിമയുടെ ക്ലൈമാക്സ് ഉറപ്പ് നൽക്കുന്നുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com