ഖലീഫയുമായി വൈശാഖ് റെഡി, ആമിർ അലിയാകാൻ പൃഥ്വിയും; ചിത്രീകരണം ഇന്ത്യക്ക് പുറത്തും

'ആക്ഷന്‍, റൊമാന്‍സ്, ഡ്രാമ, ത്രില്‍സ് എല്ലാം സിനിമയിലുണ്ട് പ്രീ പ്രൊഡക്ഷന്‍ കൂടുതല്‍ വേണ്ട സിനിമയാണിത്.'
ഖലീഫയുമായി വൈശാഖ് റെഡി, ആമിർ അലിയാകാൻ പൃഥ്വിയും; ചിത്രീകരണം ഇന്ത്യക്ക് പുറത്തും
Updated on

ടർബോയ്ക്ക് ശേഷം അടുത്ത സിനിമയ്ക്കുള്ള തയ്യാറെടുപ്പിലാണ് വൈശാഖ്. പൃഥ്വിരാജിനെ നായകനാക്കി ഒരുക്കുന്ന ഖലീഫയുടെ പുതിയ വിശേഷങ്ങളാണ് എത്തുന്നത്. 2022 ല്‍ പ്രഖ്യാപിച്ച ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുന്നതായാണെന്ന് പറയുകയാണ് വൈശാഖ്. ഖലീഫ നൽകുന്ന ആവേശത്തെ കുറിച്ചും അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞു.

ഖലീഫയുടെ പണികൾ നടന്നുകൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വളരെ വേഗം തന്നെ തുടങ്ങിയിട്ടുണ്ട്. ആമിര്‍ അലി എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നതെന്നും സിനിമ എല്ലാ പ്രേക്ഷകർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രീതിയിലാണ് നിർമ്മിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആക്ഷന്‍, റൊമാന്‍സ്, ഡ്രാമ, ത്രില്‍സ് എല്ലാം സിനിമയിലുണ്ട് പ്രീ പ്രൊഡക്ഷന്‍ കൂടുതല്‍ വേണ്ട സിനിമയാണിത്. യുകെ, യുഎഇ (ദുബൈ), നേപ്പാള്‍, ഇന്ത്യ എന്നിങ്ങനെ നാല് രാജ്യങ്ങളിലായാണ് കഥ നടക്കുന്നത്. ഈ രാജ്യങ്ങളിൽ ഷൂട്ടിനായുള്ള അനുമതികള്‍ ശരിയായതിന് ശേഷമാകും ഷൂട്ടിംഗ് ആരംഭിക്കുക. അടുത്ത വര്‍ഷം തിയേറ്ററുകളില്‍ സിനിമ എത്തിക്കണമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം സിനിമ പ്രാന്തൻ ഓൺലൈൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

13 വര്‍ഷത്തിന് ശേഷം പൃഥ്വിരാജിനൊപ്പം വൈശാഖ് ഒരുക്കുന്ന സിനിമയാണ് ഖലീഫ. ജിനു വി എബ്രഹാം ആണ് ചിത്രത്തിന്‍റെ രചന നിർവ്വഹിക്കുന്നത്. ജിനു വി എബ്രഹാമും സരിഗമയും ചേര്‍ന്ന് ഖലീഫ നിർമ്മിക്കും. എമ്പുരാന്‍ പൂര്‍ത്തിയാക്കിയതിന് ശേഷം പൃഥ്വിരാജ് ഖലീഫയില്‍ ജോയിന്‍ ചെയ്യുമെന്നാണ് റിപ്പോർട്ട്.

ഖലീഫയുമായി വൈശാഖ് റെഡി, ആമിർ അലിയാകാൻ പൃഥ്വിയും; ചിത്രീകരണം ഇന്ത്യക്ക് പുറത്തും
ശരത് കുമാറിന് പിറന്നാള്‍, ആശംസകളുമായി മേജർ രവി ചിത്രം 'ഓപ്പറേഷന്‍ റാഹത്ത്'; ടീസര്‍ പുറത്ത്

Related Stories

No stories found.
logo
Reporter Live
www.reporterlive.com