എംടിയുടെ സിനിമകൾ ഓണത്തിന് ഒടിടിയിലൂടെ; 'മനോരഥങ്ങൾ' ട്രെയ്ലർ നാളെയെത്തും

മനോരഥങ്ങൾ എന്ന് എംടി പേരിട്ട ഈ ചിത്രസഞ്ചയം ഓരോ സിനിമയായി ഒടിടിയിൽ കാണാനാകും
എംടിയുടെ സിനിമകൾ ഓണത്തിന്  ഒടിടിയിലൂടെ; 'മനോരഥങ്ങൾ' ട്രെയ്ലർ നാളെയെത്തും
Updated on

എം ടി വാസുദേവൻ നായർ തിരക്കഥയിൽ മലയാള സിനിമയിലെ മുൻനിര സംവിധായകർ ഒരുക്കിയ ഒൻപത് ചിത്രങ്ങളുടെ സമാഹാരം പ്രേക്ഷകരിലേക്ക് എത്തുന്നു. മമ്മൂട്ടി മോഹൻലാൽ ഉൾപ്പെടെയുള്ളവർ അഭിനയിച്ച ചിത്രങ്ങൾ സീ 5 ഒടിടി പ്ലാറ്റ്‌ഫോമിലൂടെ ഓണം റിലീസായാണ് എത്തുക. എംടിയുടെ പിറന്നാൾ ദിനത്തിൽ ചിത്രത്തിന്റെ ട്രെയ്ലർ ലോഞ്ച് കൊച്ചിയിൽ നടക്കും.

മനോരഥങ്ങൾ എന്ന് എംടി പേരിട്ട ഈ ചിത്രസഞ്ചയം ഓരോ സിനിമയായി ഒടിടിയിൽ കാണാനാകും. പ്രിയദർശൻ ഒരുക്കിയ ‘ഓളവും തീരവും’ എന്ന സിനിമയിൽ മോഹൻലാലാണ് നായക വേഷത്തിലെത്തിയിരിക്കുന്നത്. ‘ശിലാലിഖിത'വും പ്രിയദർശനാണ് ഒരുക്കിയിരിക്കുന്നത്. ബിജുമേനോനാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരിക്കുന്നത്. എം ടിയുടെ ആത്മകഥാംശങ്ങളുള്ള ‘കഡുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്’ മമ്മൂട്ടിയെ നായകനാക്കി രഞ്ജിത് ആണ് സംവിധാനം ചെയ്തത്.

എംടിയുടെ സിനിമകൾ ഓണത്തിന്  ഒടിടിയിലൂടെ; 'മനോരഥങ്ങൾ' ട്രെയ്ലർ നാളെയെത്തും
അംബാനി കല്യാണത്തിലെ താരങ്ങൾ ഐശ്വര്യ റായും മകൾ ആരാധ്യയും, അഭിഷേക് ബച്ചനുമായി പിരിഞ്ഞോയെന് ആരാധകർ

ഷെർലക്ക് എന്ന ചെറുകഥ സിനിമയാക്കിയതിന് പിന്നിൽ മഹേഷ് നാരായണൻ-ഫഹദ് ഫാസിൽ കൂട്ടുകെട്ടാണ്. സിദ്ദിഖ് മുഖ്യവേഷത്തിലെത്തുന്ന 'അഭയം തേടി വീണ്ടും’ സന്തോഷ് ശിവനും, നെടുമുടി വേണു, സുരഭി, ഇന്ദ്രൻസ് എന്നിവരഭിനയിച്ച ‘സ്വർഗം തുറക്കുന്ന സമയം’ ജയരാജും സംവിധാനം ചെയ്തു. പാർവതി തിരുവോത്ത് അഭിനയിച്ച ‘കാഴ്ച’യുടെ സംവിധായകൻ ശ്യാമപ്രസാദ് ആണ്. 'കടൽക്കാറ്റ്' എന്ന സിനിമ രതീഷ് അമ്പാട്ട് ഇന്ദ്രജിത്തിനെയും അപർണബാലമുരളിയെയും പ്രധാനകഥാപാത്രങ്ങളായി ഒരുക്കി. ഇവർക്കൊപ്പം എംടിയുടെ മകൾ അശ്വതിയും സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. 'വില്പന' എന്ന സിനിമയാണ് അശ്വതി സംവിധാനം ചെയ്തത്. ആസിഫ് അലിയും മധുബാലയുമാണ് പ്രധാനവേഷങ്ങളിൽ എത്തുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com