'മലർവാടി' കൂട്ടത്തിന്റെ 14 വർഷങ്ങൾ; എന്നും സ്പെഷ്യലെന്ന് നിവിൻ പോളി

വിനീതിനൊപ്പം മല‍ർവാടിയുടെ 14 വ‍ർഷങ്ങളാഘോഷിക്കുകയാണ് ചിത്രത്തിലെ താരങ്ങളും
'മലർവാടി' കൂട്ടത്തിന്റെ 14 വർഷങ്ങൾ; എന്നും സ്പെഷ്യലെന്ന് നിവിൻ പോളി
Updated on

സൗഹൃദത്തിന്റെ കഥ പറഞ്ഞ വിനീത് ശ്രീനിവാസന്റെ ആദ്യ ചിത്രം 'മലർവാടി ആ‍ർട്ട്സ് ക്ലബ്' റിലീസ് ചെയ്തിട്ട് ഇന്നേക്ക് 14 വർഷം. 2010-ൽ പുറത്തിറങ്ങിയ ചിത്രത്തോടൊപ്പം മലയാള സിനിമയ്ക്ക് ലഭിച്ചത് ഒരു യുവ സംവിധായകനെയും ഒപ്പം ഒരുപിടി മികച്ച താരങ്ങളെയുമാണ്. വിനീതിനൊപ്പം മല‍ർവാടിയുടെ 14 വ‍ർഷങ്ങളാഘോഷിക്കുകയാണ് ചിത്രത്തിലെ താരങ്ങളും.

ആദ്യത്തേത് എന്നും സ്പെഷ്യലായിരിക്കും. ജൂലൈ 16, മനസ് നിറയ്ക്കുന്ന ​ഗൃഹാതുരത്വവും കടപ്പാടും നിറഞ്ഞ കടന്ന പോയ യാത്രയിൽ ഈ ദിവസം അടയാളപ്പെടുത്തിയതാണ്. മല‍ർവാടിയുടെ 14 വർഷങ്ങൾ. ഉയർച്ച താഴ്ചകൾക്കിടയിലും നിങ്ങളുടെ അചഞ്ചലമായ പിന്തുണയും സ്നേഹവുമാണ് ഓരോ വിജയത്തിനും പിന്നിലെ ചാലകശക്തി. എല്ലാവ‍ർക്കും നന്ദി, വിനീത് ശ്രീനിവാസനും, എന്നാണ് നിവിൻ പോളി സോഷ്യൽ മീഡിയയിൽ കുറിച്ചത്. അജു വർ​ഗീസും വീനീത് ശ്രീനിവാസനും മല‍ർവാടിയിലെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് 14 വർഷങ്ങൾ എന്ന് കുറിച്ചിട്ടുണ്ട്.

ഒരു മ്യൂസിക്കൽ കോമഡി ചിത്രമാണ് മല‍ർവാടി ആ‍ർട്ട്സ് ക്ലബ്. അഞ്ച് സുഹൃത്തുക്കളുടെ ഇടിയിലൂടെ കടന്ന പോകുന്ന ചിത്രത്തിലെ ​ഗാനങ്ങളെല്ലാം ഹിറ്റായിരുന്നു. മല‌ർവാടിയിലെ പ്രധാന താരങ്ങളായത് നിവിൻ പോളി, അജു വർ‌​ഗീസ്, ഭ​ഗത് മാനുവൽ, ഹരികൃഷ്ണൻ, ​ഗീവ‍ർ​ഗീസ് ഈപ്പൻ എന്നിവരാണ്. നെടുമുടി വേണുവും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.

'മലർവാടി' കൂട്ടത്തിന്റെ 14 വർഷങ്ങൾ; എന്നും സ്പെഷ്യലെന്ന് നിവിൻ പോളി
ആദ്യ വാരത്തിൽ 100+ കോടി നേട്ടവുമായി സേനാപതി; 'ഇന്ത്യൻ 2' ബോക്സ് ഓഫീസ് കളക്ഷൻ

Related Stories

No stories found.
logo
Reporter Live
www.reporterlive.com