ആദ്യ വാരത്തിൽ 100+ കോടി നേട്ടവുമായി സേനാപതി; 'ഇന്ത്യൻ 2' ബോക്സ് ഓഫീസ് കളക്ഷൻ

പതിഞ്ഞ താളത്തിൽ ചിത്രം നേട്ടമുണ്ടാക്കുന്നത് നിർമ്മാതാക്കളുടെ പ്രതീക്ഷ വർധിപ്പിക്കുന്നുണ്ട്
ആദ്യ വാരത്തിൽ 100+ കോടി നേട്ടവുമായി സേനാപതി; 'ഇന്ത്യൻ 2' ബോക്സ് ഓഫീസ് കളക്ഷൻ
Updated on

ശങ്കർ-കമൽഹാസൻ കോംബോയിൽ ഒരുക്കിയ 'ഇന്ത്യൻ' സിനിമയുടെ സീക്വൽ 'ഇന്ത്യൻ 2' സമ്മിശ്ര പ്രതികരണങ്ങളുമായി മുന്നോട്ട് പോകുകയാണ്. എന്നാൽ ചിത്രത്തിന് ലഭിക്കുന്ന നെഗറ്റീവ് റിവ്യൂ സിനിമയെ വലിയ രീതിയിൽ ബാധിച്ചിട്ടില്ല എന്നാണ് പുറത്ത് വരുന്ന ബോക്സ് ഓഫീസ് കളക്ഷനിൽ നിന്ന് വ്യക്തമാകുന്നത്. സിനി ട്രാക്കിന്റെ റിപ്പോർട്ട് പ്രകാരം ആദ്യ വാരം ഇന്ത്യൻ 2 ആഗോള തലത്തിൽ 111 കോടി രൂപയാണ് കളക്ട് ചെയ്തിരിക്കുന്നത്.

തമിഴ്നാട്ടിൽ നിന്ന് 36.0 കോടി, കർണാടകയിൽ നിന്ന് 7.5 കോടി, കേരളത്തിൽ നിന്ന് 4.2 കോടി, ആന്ധ്രാ പ്രദേശിൽ നിന്ന് 19.75 കോടി, മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് 5.0 കോടി എന്നിങ്ങനെയായി ഇന്ത്യയിൽ നിന്ന് മാത്രം 72.5 കോടി ഇന്ത്യൻ 2 സ്വന്തമാക്കിയിട്ടുണ്ട്. അതേസമയം, ജിസിസി രാജ്യങ്ങളിൽ നിന്ന് 38.5 കോടിയും സ്വന്തമാക്കിയിട്ടുണ്ട്.

പ്രതീക്ഷിച്ചതു പോലൊരു തുടക്കമായിരുന്നില്ല ഇന്ത്യൻ 2 റിലീസ് ദിവസം ലഭിച്ചത്. കമൽ ഹാസൻ, ശങ്കർ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രം ഭൂരിഭാഗത്തിനെയും നിരാശപ്പെടുത്തിയത് തന്നെയായിരുന്നു അതിന് കാരണം. 26 കോടി മാത്രമാണ് ഇന്ത്യൻ ബോക്‌സ് ഓഫീസിലെ ഓപ്പണിങ് ഡേ കളക്ഷൻ. എന്നാൽ പതിഞ്ഞ താളത്തിൽ ചിത്രം നേട്ടമുണ്ടാക്കുന്നത് നിർമ്മാതാക്കളുടെ പ്രതീക്ഷ വർദ്ധിപ്പിക്കുന്നുണ്ട്.

1996-ലെ ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്ത 'ഇന്ത്യൻ' ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇന്ത്യൻ 2. ലൈക്ക പ്രൊഡക്ഷൻസ്, റെഡ് ജയിന്‍റ് മൂവീസ് എന്നിവർ ചേർന്നു നിർമിച്ചിരിക്കുന്ന ചിത്രത്തിൽ എസ് ജെ സൂര്യ, വിവേക്, സാക്കിര്‍ ഹുസൈൻ, ജയപ്രകാശ്, ജഗൻ, ഡല്‍ഹി ഗണേഷ്, സമുദ്രക്കനി, നിഴല്‍ഗള്‍ രവി, ജോര്‍ജ് മര്യൻ, വിനോദ് സാഗര്‍, ബെനഡിക്റ്റ് ഗാരെറ്റ്, പ്രിയ ഭവാനി ശങ്കര്‍, രാകുല്‍ പ്രീത് സിംഗ്, ബ്രഹ്‍മാനന്ദം, ബോബി സിംഹ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ഭാഗമായിരിക്കുന്നത്.

ആദ്യ വാരത്തിൽ 100+ കോടി നേട്ടവുമായി സേനാപതി; 'ഇന്ത്യൻ 2' ബോക്സ് ഓഫീസ് കളക്ഷൻ
'ഞാൻ ക്യാപ്റ്റൻ അൻഷുമാൻ്റെ ഭാര്യയല്ല, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്';പരാതി നൽകുമെന്ന് നടി രേഷ്മ

Related Stories

No stories found.
logo
Reporter Live
www.reporterlive.com