നിവിൻ പോളിയുടെ 'ഹബീബി ഡ്രിപ്' എത്തുന്നു; ടീസറുമായി അണിയറപ്രവർത്തകർ

ഹബീബി ഡ്രിപ് എന്ന ഗാനത്തിന്റെ ടീസർ റിലീസ് ചെയ്തിരിക്കുകയാണ്
നിവിൻ പോളിയുടെ 'ഹബീബി ഡ്രിപ്' എത്തുന്നു; ടീസറുമായി അണിയറപ്രവർത്തകർ
Updated on

നിവിൻ പോളി അഭിനയിക്കുന്ന പുതിയ ആൽബം സോങ് വീഡിയോ റിലീസിനൊരുങ്ങുന്നു. ഹബീബി ഡ്രിപ് എന്ന് പേരിട്ടിരിക്കുന്ന ഈ ഗാനത്തിന്റെ ടീസർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. ജൂലൈ 19 വൈകുന്നേരം ആറ് മണിക്ക് ഗാനം പ്രേക്ഷകരുടെ മുന്നിലെത്തും.

ഷാഹിൻ റഹ്മാൻ, നിഖിൽ രാമൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്തിരിക്കുന്ന ഈ ഗാനത്തിന്റെ ഐഡിയ ഒരുക്കിയതും ഡിസൈൻ ചെയ്‌തതും കുട്ടു ശിവാനന്ദനാണ്. രജിത് ദേവ് നൃത്ത സംവിധാനം നിർവഹിച്ചിരിക്കുന്ന ഹബീബി ഡ്രിപ്പിന് കാമറ ചലിപ്പിച്ചത് നിഖിൽ രാമനാണ്.

നിവിൻ പോളിയുടെ 'ഹബീബി ഡ്രിപ്' എത്തുന്നു; ടീസറുമായി അണിയറപ്രവർത്തകർ
20 കോടിക്ക് തീർക്കണമെന്ന് കരുതി, പക്ഷേ ചില പ്രശ്നങ്ങളുണ്ടായി; ടർബോയുടെ ബജറ്റ് വെളിപ്പെടുത്തി വൈശാഖ്

ഈ ഗാനത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചത് ഷാഹിൻ റഹ്മാൻ, വരികൾ രചിച്ച് ആലപിച്ചത് ഡബ്‌സി എന്നിവരാണ്. റിബിൻ റിച്ചാർഡ് ആണ് ഈ ഗാനത്തിന് വേണ്ടി സംഗീതം ചെയ്തിരിക്കുന്നതും നിർമ്മിച്ചിരിക്കുന്നതും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com