ആരാധകരുടെ ആവശ്യം നിർമ്മാതാക്കൾ കേട്ടു, 'ഇന്ത്യൻ 2 ' ദൈർഘ്യം വെട്ടിക്കുറച്ചു

പതിഞ്ഞ താളത്തിൽ ചിത്രം നേട്ടമുണ്ടാക്കുന്നത് നിർമ്മാതാക്കളുടെ പ്രതീക്ഷ വർദ്ധിപ്പിക്കുന്നുണ്ട്
ആരാധകരുടെ ആവശ്യം നിർമ്മാതാക്കൾ കേട്ടു, 'ഇന്ത്യൻ 2 ' ദൈർഘ്യം വെട്ടിക്കുറച്ചു
Updated on

ശങ്കർ-കമൽഹാസൻ കോംബോയിൽ ഒരുക്കിയ 'ഇന്ത്യൻ' സിനിമയുടെ സീക്വൽ 'ഇന്ത്യൻ 2' സമ്മിശ്ര പ്രതികരണങ്ങളുമായി മുന്നോട്ട് പോകുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ദൈർഘ്യം വെട്ടിക്കുറച്ചിരിക്കുകയാണ് നിർമാതാക്കൾ. സിനിമയുടെ ദൈർഘ്യം 12 മിനിറ്റാണ് കുറിച്ചിരിക്കുന്നത്. നിർമ്മാതാക്കൾ തന്നെയാണ് ഔദ്യോ​ഗികമായി ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

'ഇന്ത്യൻ 2' തിയേറ്ററുകളിലെത്തിയതിന് പിന്നാലെ ചിത്രത്തിൻ്റെ ദെെർഘ്യത്തെച്ചൊല്ലി സോഷ്യൽ മീഡിയയിൽ ആരാധകർ ചർച്ചകൾ നടത്തിയിരുന്നു. 'നിങ്ങൾ പറഞ്ഞത് ഞങ്ങൾ കേട്ടു' എന്ന പ്രസ്താവനയോടെയാണ് ചിത്രത്തിൻ്റെ ​ദെെർഘ്യം വെട്ടിച്ചുരുക്കിയ വിവരം അണിയറപ്രവർത്തകർ അറിയിച്ചത്. പുതിയ പതിപ്പ് ചൊവ്വാഴ്ച മുതൽ പ്രദർശനമാരംഭിച്ചു.

ആരാധകരുടെ ആവശ്യം നിർമ്മാതാക്കൾ കേട്ടു, 'ഇന്ത്യൻ 2 ' ദൈർഘ്യം വെട്ടിക്കുറച്ചു
തെറ്റുപറ്റിയ ആളുടെ മേലുള്ള ഹീനമായ പരിഹാസങ്ങൾ ആദ്യം സംഭവിച്ച തെറ്റിനേക്കാൾ ഭീകരമാണ്: അനു പാപ്പച്ചൻ

പ്രതീക്ഷിച്ചതു പോലൊരു തുടക്കമായിരുന്നില്ല ഇന്ത്യൻ 2 റിലീസ് ദിവസം ലഭിച്ചത്. കമൽ ഹാസൻ, ശങ്കർ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രം ഭൂരിഭാഗത്തിനെയും നിരാശപ്പെടുത്തിയത് തന്നെയായിരുന്നു അതിന് കാരണം. 26 കോടി മാത്രമാണ് ഇന്ത്യൻ ബോക്‌സ് ഓഫീസിലെ ഓപ്പണിങ് ഡേ കളക്ഷൻ. എന്നാൽ പതിഞ്ഞ താളത്തിൽ ചിത്രം നേട്ടമുണ്ടാക്കുന്നത് നിർമ്മാതാക്കളുടെ പ്രതീക്ഷ വർദ്ധിപ്പിക്കുന്നുണ്ട്.

1996-ലെ ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്ത 'ഇന്ത്യൻ' ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇന്ത്യൻ 2. ലൈക്ക പ്രൊഡക്ഷൻസ്, റെഡ് ജയിന്‍റ് മൂവീസ് എന്നിവർ ചേർന്നു നിർമിച്ചിരിക്കുന്ന ചിത്രത്തിൽ എസ് ജെ സൂര്യ, വിവേക്, സാക്കിര്‍ ഹുസൈൻ, ജയപ്രകാശ്, ജഗൻ, ഡല്‍ഹി ഗണേഷ്, സമുദ്രക്കനി, നിഴല്‍ഗള്‍ രവി, ജോര്‍ജ് മര്യൻ, വിനോദ് സാഗര്‍, ബെനഡിക്റ്റ് ഗാരെറ്റ്, പ്രിയ ഭവാനി ശങ്കര്‍, രാകുല്‍ പ്രീത് സിംഗ്, ബ്രഹ്‍മാനന്ദം, ബോബി സിംഹ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ഭാഗമായിരിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com