ജാൻവി കപൂറിന് ഭക്ഷ്യവിഷബാധ; താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

താരത്തിന്റെ പിതാവ് ബോണി കപൂർ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്

dot image

ബോളിവുഡ് നടി ജാന്‍വി കപൂറിനെ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ എച്ച്എന്‍ റിലയൻസ്‌ ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചത്. താരത്തിന്റെ പിതാവ് ബോണി കപൂർ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. രണ്ടു ദിവസത്തിനുള്ളില്‍ ആരോഗ്യം പൂര്‍വ്വസ്ഥിതിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പ്രതികരിച്ചു.

ചെന്നൈയില്‍നിന്ന് മുംബൈയില്‍ തിരിച്ചെത്തിയതിന് ശേഷം ആരോഗ്യനില മോശമാവുകയായിരുന്നു. ചൊവ്വാഴ്ചയാണ് ജാൻവി ചെന്നൈയിൽ നിന്ന് മുംബൈയിലേക്ക് തിരിച്ചെത്തിയത്. അടുത്ത ദിവസം അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Also Read:

അതേസമയം ഉലജ് എന്ന ചിത്രമാണ് ജാൻവിയുടേതായി റിലീസിന് ഒരുങ്ങുന്നത്. ത്രില്ലർ സ്വഭാവത്തിൽ കഥ പറയുന്ന ചിത്രത്തിൽ സുഹാന എന്ന കഥാപാത്രത്തെയാണ് ജാൻവി അവതരിപ്പിക്കുന്നത്. സുധാൻഷു സരിയ സംവിധാനം ചെയ്യുന്ന സിനിമയിൽ മലയാളി താരം റോഷൻ മാത്യുവും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us