ഇതാ ചെകുത്താന്റെ ടീം; എമ്പുരാൻ ക്രൂവിന്റെ ചിത്രവുമായി മുരളി ഗോപി

ആരാധകർ ഈ ചിത്രം ഏറ്റെടുത്തു കഴിഞ്ഞു
ഇതാ ചെകുത്താന്റെ ടീം; എമ്പുരാൻ ക്രൂവിന്റെ ചിത്രവുമായി മുരളി ഗോപി
Updated on

പ്രതീക്ഷകൾ ഒട്ടും കുറയ്ക്കാതെ ഒരു ബ്ലോക്ക് ബസ്റ്റർ ചിത്രം തന്നെയാകും എന്ന് ഉറപ്പിക്കുകയാണ് എൽ 2: എമ്പുരാനായി കാത്തിരിക്കുന്ന ആരാധകർ. വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം ഇപ്പോൾ ഗുജറാത്തിൽ പുരോഗമിക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ അണിയറപ്രവർത്തകരുടെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് തിരക്കഥാകൃത്തായ മുരളി ഗോപി.

സംവിധായകൻ പൃഥ്വിരാജ്, ഛായാഗ്രാഹകൻ സുജിത് വാസുദേവ്, ആക്ഷൻ കൊറിയോഗ്രാഫർ സ്റ്റണ്ട് സിൽവ, ക്രിയേറ്റീവ് ഡയറക്ടർ നിർമ്മൽ സഹദേവ് തുടങ്ങിയ സിനിമയുടെ അണിയറപ്രവർത്തകരുടെ ചിത്രമാണ് മുരളി ഗോപി പങ്കുവെച്ചത്. ആരാധകർ ഈ ചിത്രം ഏറ്റെടുത്തു കഴിഞ്ഞു. എൽ 2 ടീമിന് നിരവധിപ്പേർ ആശംസകൾ നേർന്നു കൊണ്ട് കമന്റുകൾ പങ്കുവെക്കുന്നുമുണ്ട്.

2019 ല്‍ 'ലൂസിഫര്‍' വിജയമായതിന് ശേഷം പ്രഖ്യാപിക്കപ്പെട്ട സിനിമ മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും പ്രദര്‍ശനത്തിനെത്തും. ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം.

ഇതാ ചെകുത്താന്റെ ടീം; എമ്പുരാൻ ക്രൂവിന്റെ ചിത്രവുമായി മുരളി ഗോപി
'കാതൽ വന്തിരിച്ചു' റീമിക്സ്; പുഷ്പക വിമാനത്തിലെ ഗാനം പുറത്ത്

ലൂസിഫറിലെ പ്രധാന താരങ്ങളായ ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, ബൈജു സന്തോഷ്, ഫാസില്‍ തുടങ്ങിയവരും രണ്ടാം ഭാഗത്തിൽ ഉണ്ടാകുമെന്നാണ് സൂചന. മുരളി ഗോപി തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും തിരക്കഥാകൃത്ത്. സുജിത് വാസുദേവാണ് ഛായാ​ഗ്രണം നിർവഹിക്കുന്നത്. സംഗീത സംവിധാനം ദീപക് ദേവ് ആണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com