'സനാതന വിശ്വാസത്തെ തൊട്ടുകളിക്കാൻ അനുവദിക്കില്ല';കൽക്കിക്ക് വക്കീൽ നോട്ടീസുമായി ആചാര്യപ്രമോദ് കൃഷ്ണൻ

'കൽക്കി ഭഗവാനെക്കുറിച്ചുള്ള അടിസ്ഥാന ആശയത്തെ പോലും സിനിമ മാറ്റമറിച്ചിരിക്കുന്നു'
'സനാതന വിശ്വാസത്തെ തൊട്ടുകളിക്കാൻ അനുവദിക്കില്ല';കൽക്കിക്ക് വക്കീൽ നോട്ടീസുമായി ആചാര്യപ്രമോദ് കൃഷ്ണൻ
Updated on

പ്രഭാസ്-നാഗ് അശ്വിൻ ചിത്രം കൽക്കി 2898 എഡിക്കെതിരെ വക്കീൽ നോട്ടീസ് അയച്ച് മുൻ കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണൻ. ചിത്രം മതഗ്രന്ഥങ്ങളെ വളച്ചൊടിച്ചെന്നും ഹിന്ദു ദൈവങ്ങളെ അനാദരിച്ചുവെന്നും ആരോപിച്ചാണ് ആചാര്യ പ്രമോദ് കൃഷ്ണന്റെ വക്കീൽ നോട്ടീസ്. ആചാര്യ കൃഷ്ണനുവേണ്ടി സുപ്രീം കോടതി അഭിഭാഷകൻ ഉജ്ജവൽ ആനന്ദ് ശർമ്മയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

'ഹിന്ദു പുരാണ ഗ്രന്ഥങ്ങളിൽ എഴുതിയിട്ടുള്ള കൽക്കി ഭഗവാനെക്കുറിച്ചുള്ള അടിസ്ഥാന ആശയത്തെ പോലും സിനിമ മാറ്റമറിച്ചിരിക്കുന്നു. അത് ദശലക്ഷക്കണക്കിന് ആളുകളുടെ വിശ്വാസത്തിനെതിരാണെന്നും മത ഗ്രന്ഥങ്ങളോടുള്ള അനാദരവാണെന്നും നോട്ടീസിൽ പറയുന്നു. ഇത് ഹിന്ദു വിശ്വാസത്തിൻ്റെ തെറ്റിദ്ധാരണയിലേക്കും തെറ്റായ വ്യാഖ്യാനത്തിലേക്കും തുടർന്നുള്ള ശോഷണത്തിലേക്കും നയിക്കുമെന്നും അദ്ദേഹം ആരോപിക്കുന്നു.

ഹിന്ദു ഗ്രന്ഥങ്ങളെ തെറ്റായി ചിത്രീകരിക്കാൻ ആർക്കും അവകാശമില്ല. ഇന്ത്യ എന്നാൽ വിശ്വാസത്തിന്റെ കൂടി രാജ്യമാണ്. തങ്ങളുടെ സനാതന വിശ്വാസത്തെ തൊട്ടുകളിക്കാൻ അനുവദിക്കില്ല. ലോകം മുഴുവൻ കൽക്കിയുടെ വരവിനായി കാത്തിരിക്കുകയാണ്. എന്നാൽ ഈ സിനിമ ജനങ്ങൾക്ക് തെറ്റായ സന്ദേശം നല്‍കുകയാണെന്നും ആചാര്യ പ്രമോദ് കൃഷ്ണൻ പിടിഐയോട് പറഞ്ഞു.

'സനാതന വിശ്വാസത്തെ തൊട്ടുകളിക്കാൻ അനുവദിക്കില്ല';കൽക്കിക്ക് വക്കീൽ നോട്ടീസുമായി ആചാര്യപ്രമോദ് കൃഷ്ണൻ
'രണ്ടു ഡയലോഗേയുള്ളൂ, ലാലേട്ടന്റെ പേര് പറയുമ്പോൾ കയ്യടിയായായിരുന്നു'; 'മലർവാടി' ഓർമ്മയിൽ സിജു

കൽക്കിയുടെ അണിയറപ്രവർത്തകർക്ക് ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് അഭിഭാഷകൻ ഉജ്ജവൽ ആനന്ദ് ശർമ്മ ആരോപിച്ചു. കൃത്രിമ ബീജസങ്കലനത്തിലൂടെ കൽക്കി ഭഗവാൻ്റെ ജനനം ചിത്രീകരിച്ചത് സിനിമയുടെ തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കത്തിൻ്റെ ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു. ആശയക്കുഴപ്പത്തിലായ നിരവധി ഭക്തർ സമീപിച്ചതിനാലാണ് ആചാര്യ പ്രമോദ് കൃഷ്ണൻ നിയമനടപടി സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com