മച്ചാനെ സീനാ...; കൂലിയിൽ തലൈവർക്കൊപ്പം സൗബിനും, അതും ഗ്രേ ഷെയ്ഡിൽ?

സിനിമയിൽ നടൻ സൗബിൻ ഷാഹിറും ഭാഗമാകുമെന്ന റിപ്പോർട്ടുകളാണ് വരുന്നത്
മച്ചാനെ സീനാ...; കൂലിയിൽ തലൈവർക്കൊപ്പം സൗബിനും, അതും ഗ്രേ ഷെയ്ഡിൽ?
Updated on

ലോകേഷ് കനകരാജ് സംവിധാനത്തിലൊരുങ്ങുന്ന രജനികാന്ത് ചിത്രം 'കൂലി'യുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഈ മാസം ആരംഭിച്ച ചിത്രീകരണത്തിൽ രജനികാന്തും ശ്രുതി ഹാസനും പങ്കുചേർന്നിരുന്നു. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിലെ മറ്റ് താരങ്ങളാരൊക്കെ ആയിരിക്കുമെന്നത് സംബന്ധിച്ച് പല ചർച്ചകളും സജീവമാണ്. ഇപ്പോഴിതാ സിനിമയിൽ നടൻ സൗബിൻ ഷാഹിറും ഭാഗമാകുമെന്ന റിപ്പോർട്ടുകളാണ് വരുന്നത്.

കൂലിയിൽ സുപ്രധാനമായ കഥാപാത്രത്തെയാകും സൗബിൻ അവതരിപ്പിക്കുക എന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. ഇത് നടന്റെ ആദ്യ തമിഴ് ചിത്രമായിരിക്കും. ഇതിൽ ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ലെങ്കിലും സൗബിൻ സെറ്റിൽ ജോയിൻ ചെയ്തതായി റിപ്പോർട്ടുകളുണ്ട്. ഗ്രേ ഷെയ്ഡിലുള്ള കഥാപാത്രമാകും നടന്റേത് എന്നും സൂചനകളുണ്ട്.

നേരത്തെ ഫഹദ് ഫാസിൽ സിനിമയുടെ ഭാഗമായേക്കുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഡേറ്റ് ക്ലാഷ് മൂലം നടൻ സിനിമയിൽ നിന്ന് പിന്മാറിയതായാണ് സൂചന. രജനികാന്ത് നായകനായി എത്തുന്ന ജ്ഞാനവേലിന്‍റെ വേട്ടയ്യനിൽ ഫഹദ് ഫാസിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ഒരു പിരിയ‍ഡ് ​ഗ്യാങ്സ്റ്റ‍‍ർ ആക്ഷൻ ത്രില്ല‍ർ ചിത്രമാണ് കൂലി. ഇന്ത്യയിലേക്ക് സിംഗപ്പൂര്‍, ദുബായ്, യുഎസ്‍എ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സ്വര്‍ണക്കള്ളക്കടത്ത് ആണ് ചിത്രത്തിന്റെ പ്രമേയമാകുക എന്നാണ് റിപ്പോര്‍ട്ട്. ലിയോയുടെ വന്‍ വിജയത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂലി. സത്യരാജ്, ശോഭന എന്നിവരും സിനിമയുടെ ഭാഗമാകുമെന്ന റിപ്പോർട്ടുകളുണ്ട്.

മച്ചാനെ സീനാ...; കൂലിയിൽ തലൈവർക്കൊപ്പം സൗബിനും, അതും ഗ്രേ ഷെയ്ഡിൽ?
മനോരഥങ്ങളിൽ ഏറ്റവും വലുത് ഓളവും തീരവും; കാത്തിരിപ്പോടെ പ്രേക്ഷകർ

സണ്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. അതേസമയം സിനിമയ്ക്കായി രജനികാന്ത് വാങ്ങിയ പ്രതിഫലത്തെ കുറിച്ച് ചർച്ചകളുണ്ടായി. ഷാരൂഖ് ഖാനേക്കാള്‍ പ്രതിഫലം സ്വീകരിക്കുന്ന താരം രജനികാന്താകാൻ സാധ്യതയുണ്ട് എന്നും 280 കോടി വരെ ലഭിച്ചേക്കുമെന്നുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Stories

No stories found.
logo
Reporter Live
www.reporterlive.com