'സേനാപതി നല്ലാര്ക്ക്'; 'ഇന്ത്യൻ 2'-നെ കുറിച്ച് രജനികാന്ത്

നിലവിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന സിനിമകളെ കുറിച്ചും രജനികാന്ത് സംസാരിച്ചു
'സേനാപതി നല്ലാര്ക്ക്'; 'ഇന്ത്യൻ 2'-നെ കുറിച്ച് രജനികാന്ത്
Updated on

കഴിഞ്ഞ ദിവസം എയർപോർട്ടിൽ വച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിനെടെയാണ് ഇന്ത്യൻ 2 കണ്ടതിനെ കുറിച്ച് പറഞ്ഞത്. ശങ്കറിന്റെ സംവിധാനത്തിൽ വിസ്മയിപ്പിക്കുന്ന മേക്കോവറിൽ കമൽ ഹാസൻ നായകനായ ഇന്ത്യൻ 2 ജൂലൈ 12-നാണ് റിലീസിനെത്തിയത്. ചിത്രം കണ്ട് തമിഴ് സിനിമ മേഖലയിലെ നിരവധി പേർ പ്രതികരണമറിയിച്ചിരുന്നു. ഇപ്പോൾ രജനികാന്തിന്റെ പ്രതികരണം കൂടിയെത്തുകയാണ്.

ഇന്ത്യൻ 2 എങ്ങനെയുണ്ട് എന്ന ചോദ്യത്തിന് 'നല്ല ഇര്ക്കിങ്കേ..നല്ല ഇര്ക്ക്', എന്നാണ് താരം ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞത്. ഇതോടൊപ്പം താരം നിലവിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന സിനിമകളെ കുറിച്ചും സംസാരിച്ചു. വേട്ടയ്യൻ എന്ന ചിത്രത്തിന്റെ ഡബ്ബിം​ഗ് പുരോ​ഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ലോകേഷ് കനകരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന കൂലിയുടെ ഷൂട്ടിം​ഗ് മികച്ച രീതിയിൽ പുരോ​ഗമിക്കുകയാണെന്നും താരം പറഞ്ഞു.

ഇന്ത്യൻ 2 നിലവിൽ കളക്ഷനിൽ 150 കോടി പിന്നിട്ടിരിക്കുകയാണ്. വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ഇന്ത്യൻ 2 വിചാരിച്ച നിലവാരത്തിലേക്ക് ഉയർന്നില്ല എന്ന പ്രതികരണമാണ് തുടക്കം മുതൽ പ്രേക്ഷകരിൽ നിന്നും ലഭിച്ചുകൊണ്ടിരുന്നത്. ചിത്രത്തിലെ ​ഗാനങ്ങളെല്ലാം ഹിറ്റാണ്. അനിരുദ്ധ് രവിചന്ദറാണ് ഇന്ത്യൻ 2-ന് സം​ഗീത സംവിധാനം നിർവഹിച്ചത്. ഇന്ത്യനിൽ എ ആർ റഹ്മാനായിരുന്നു സം​ഗീതം. ഇനി വരാനിരിക്കുന്നത് ഇന്ത്യൻ 3. ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിട്ടില്ല.

'സേനാപതി നല്ലാര്ക്ക്'; 'ഇന്ത്യൻ 2'-നെ കുറിച്ച് രജനികാന്ത്
സിനിമയോട് അയാൾക്ക് ഭ്രാന്താണ്, അതിനുവേണ്ടി എന്തും ചെയ്യുന്ന മനുഷ്യൻ; രാജമൗലി ഡോക്യുമെന്ററി ട്രെയ്‍ലർ

Related Stories

No stories found.
logo
Reporter Live
www.reporterlive.com