ടോവിനോ-അനുരാജ് ചിത്രം 'നരിവേട്ട' ഒരുങ്ങുന്നു; മലയാളത്തിൽ പുതിയ പ്രൊഡക്ഷൻ ഹൗസ് 'ഇന്ത്യൻ സിനിമ കമ്പനി'

തമിഴ് സിനിമ നടനും സംവിധായകനുമായ ചേരൻ ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്. ചേരന്റെ ആദ്യ മലയാള സിനിമയാണ് നരിവേട്ട
ടോവിനോ-അനുരാജ് ചിത്രം 'നരിവേട്ട' ഒരുങ്ങുന്നു; മലയാളത്തിൽ പുതിയ പ്രൊഡക്ഷൻ ഹൗസ് 'ഇന്ത്യൻ സിനിമ കമ്പനി'
Updated on

'ഇഷ്‌ക്' എന്ന ആദ്യ ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ടൈറ്റിൽ അനൗൺസ്മെന്റ് നടന്നു. 'നരിവേട്ട' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ നായകാനകുന്നത് ടോവിനോ തോമസ് ആണ്. സിനിമയുടെ ടൈറ്റിൽ അനൗൺസ്മെന്റിനൊപ്പം മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിയ്ക്കുന്ന ഇന്ത്യൻ സിനിമ കമ്പനി എന്ന പ്രൊഡക്ഷൻ ഹൗസിന്റെ ലോഞ്ചും നടന്നു. കൊച്ചി ഐഎംഎ ഹാളിൽ വച്ചു നടന്ന പരിപാടിയിൽ ടോവിനോയും മറ്റു പ്രധാന താരങ്ങളും പങ്കെടുത്തു.

തമിഴ് സിനിമ നടനും സംവിധായകനുമായ ചേരൻ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചേരന്റെ ആദ്യ മലയാള സിനിമയാണ് നരിവേട്ട. സുരാജ് വെഞ്ഞാറമൂട്, ആര്യ സലിം, റിനി ഉദയകുമാർ, പ്രിയംവദ കൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ഈ മാസം ഷൂട്ട്‌ ആരംഭിക്കുന്ന ചിത്രം കോട്ടയം, വയനാട് എന്നീ സ്ഥലങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കും.

ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യുഎഇയിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് ഇന്ത്യൻ സിനിമ കമ്പനി രൂപീകരിച്ചു കൊണ്ട് മലയാള സിനിമയിലേക്ക് പുതിയ ചുവട് വയ്പ്പ് നടത്തുന്നത്. ഈ പുതിയ സിനിമ പ്രൊഡക്ഷൻ ഹൗസിന് മലയാള സിനിമയുടെ ഭാവിയിൽ മഹത്തായ പങ്കുവഹിക്കാനുള്ള ശക്തിയുണ്ടെന്നും മലയാള സിനിമ പ്രേമികൾക്ക് പുതുമയാർന്ന അനുഭവങ്ങൾ സമ്മാനിക്കുക എന്നതുമാണ് കമ്പനിയുടെ ലക്ഷ്യമെന്നും ചടങ്ങിൽ നിർമ്മാതാക്കൾ പറഞ്ഞു. ഫഹദ് ഫാസിൽ- എസ് ജെ സൂര്യ- വിപിൻ ദാസ് ചിത്രമാണ് ഇന്ത്യൻ സിനിമ കമ്പനിയുടെ അടുത്ത നിർമ്മാണ സംരംഭം.

എൻ എം ബാദുഷയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ജേക്സ് ബിജോയ്‌ നരിവേട്ടയുടെ സംഗീത സംവിധാനം നിർവഹിക്കുന്നു. ഡിഒപി - വിജയ്, ആർട്ട്‌ - ബാവ, കോസ്റ്റും - അരുൺ മനോഹർ, മേക്ക് അപ് - അമൽ സി ചന്ദ്രൻ, പ്രൊജക്റ്റ്‌ ഡിസൈനർ -ഷെമി ബഷീർ,പ്രൊഡക്ഷൻ കൺട്രോളർ - ജിനു പി കെ, സൗണ്ട് ഡിസൈൻ - രംഗനാഥ്‌ രവി, പി ആർ ഒ & മാർക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

ടോവിനോ-അനുരാജ് ചിത്രം 'നരിവേട്ട' ഒരുങ്ങുന്നു; മലയാളത്തിൽ പുതിയ പ്രൊഡക്ഷൻ ഹൗസ് 'ഇന്ത്യൻ സിനിമ കമ്പനി'
പൊളി പൊളിക്കും ഈ 'റൈഫിൾ ക്ലബ്ബ്'; ആഷിഖ് അബു ചിത്രത്തിന് പാക്കപ്പ്

Related Stories

No stories found.
logo
Reporter Live
www.reporterlive.com