ബെർലിൻ ഫിലിം ഫെസ്റ്റിവെലിൽ നിന്ന് തിയേറ്ററിലേക്ക്; അന്ന ബെന്നിന്റെ 'കൊട്ടുകാലി' റിലീസ് പ്രഖ്യാപിച്ചു

ബെർലിനേലിലെത്തുന്ന ആദ്യ തമിഴ് ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്
ബെർലിൻ ഫിലിം ഫെസ്റ്റിവെലിൽ നിന്ന് തിയേറ്ററിലേക്ക്; അന്ന ബെന്നിന്റെ 'കൊട്ടുകാലി' റിലീസ് പ്രഖ്യാപിച്ചു
Updated on

അന്ന ബെൻ, സൂരി എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തിയ തമിഴ് ചിത്രം കൊട്ടുകാലി തിയേറ്റർ റിലീസിനൊരുങ്ങുന്നു. ബെർലിൻ ഫിലിം ഫെസ്റ്റിവെലിൽ നിരൂപക പ്രശംസ നേടി ശ്രദ്ധേയമായ ചിത്രം നിർമ്മിക്കുന്നത് ശിവകാർത്തികേയന്റെ നിർമ്മാണ കമ്പിനിയായ ശിവകാർത്തികേയൻ പ്രൊഡക്ഷൻസാണ്.

ചിത്രം ഓഗസ്റ്റ് 23-നാണ് ബിഗ് സ്ക്രീനിൽ റിലീസിനെത്തുക. കൊട്ടുകാലിയുടെ ആദ്യത്തെ ഇന്റർനാഷണൽ സ്റ്റേജായിരുന്നു കഴിഞ്ഞ മാസം ബെർലിനേലിൽ വെച്ച് നടന്നത്. ഫെസ്റ്റിവലിൽ ലോക സിനിമ വിഭാഗത്തിലാണ് കൊട്ടുകാലി പ്രദർശിപ്പിച്ചത്. ബെർലിനേലിലെത്തുന്ന ആദ്യ തമിഴ് ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

പി എസ് വിനോദ് രാജാണി ചിത്രത്തിന്റെ സംവിധാനം. വിനോദ് രാജിന്റെ ആദ്യ ചിത്രമായ 'കൂഴാങ്കൽ' ഇന്ത്യയിൽ നിന്ന് 94-ാമത് ഓസ്കറിൽ പ്രവേശനം നേടിയിരുന്നു. കൂടാതെ റോട്ടർഡാം ഫിലിം ഫെസ്റ്റിവലിൽ ചിത്രത്തിന് ടൈഗർ പുരസ്കാരവും ലഭിച്ചിരുന്നു.

ബെർലിൻ ഫിലിം ഫെസ്റ്റിവെലിൽ നിന്ന് തിയേറ്ററിലേക്ക്; അന്ന ബെന്നിന്റെ 'കൊട്ടുകാലി' റിലീസ് പ്രഖ്യാപിച്ചു
നടി-നടന്മാർക്കെതിരേ അശ്ലീല പരാമർശം; യുട്യൂബർ സന്തോഷ് വർക്കിക്ക് എതിരെ പൊലീസ് താക്കീത്

Related Stories

No stories found.
logo
Reporter Live
www.reporterlive.com