പ്രായം വെറും നമ്പർ; സൽമാൻ ഖാന്റെ റൊമാന്റിക് ഇറ, വൈറലായി വീഡിയോ

ഉത്തരേന്ത്യയിൽ തിയേറ്ററുകളെ ഇളക്കിമറിക്കാൻ പാകത്തിനുള്ള ഫാൻ ബേസ് ആണ് സൽമാൻ ഖാനുള്ളത്
പ്രായം വെറും നമ്പർ; സൽമാൻ ഖാന്റെ റൊമാന്റിക് ഇറ, വൈറലായി വീഡിയോ
Updated on

ബോളിവുഡിലെ പ്രമുഖ നടന്മാരിലൊരാളാണ് സൽമാൻ ഖാൻ. കരിയറിലെ തുടക്കത്തിൽ യുവത്വം ഏറ്റെടുത്ത നടന്റെ ലുക്കുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. പഴയകാല സൽമാന്റെ ഫോട്ടോകൾ അടങ്ങിയ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെന്റിങായി കൊണ്ടിരിക്കുന്നത്.

പ്രായം വെറും നമ്പറാണ് എന്ന് തെളിയിക്കുന്ന ചിത്രങ്ങൾ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സൽമാൻഖാന്റെതായി ഏറ്റവും ഒടുവിൽ തിയേറ്ററുകളിൽ എത്തിയ ചിത്രം 'ടൈഗർ 3 'യാണ്.

പ്രായം വെറും നമ്പർ; സൽമാൻ ഖാന്റെ റൊമാന്റിക് ഇറ, വൈറലായി വീഡിയോ
ഫാൻസിനൊപ്പം 'രായൻ' കാണാനെത്തി ധനുഷ്; തിയേറ്ററിൽ ആവേശ തിരയിളക്കം, വീഡിയോ

ലോകകപ്പ് നടക്കുമ്പോഴായിരുന്നു ചിത്രം പ്രദര്‍ശനത്തിനെത്തിയത്. എന്നിട്ടും ചിത്രം തളർന്നില്ല എന്ന് തെളിയിക്കുന്നതായിരുന്നു ആഗോള ബോക്സ് ഓഫീസ് കളക്ഷൻ. മനീഷ് ശർമ്മ സംവിധാനം ചെയ്ത് യാഷ് ഫിലിം നിർമിച്ച ചിത്രം ആഗോളതലത്തിൽ 454 കോടി രൂപ സ്വന്തമാക്കിയിരുന്നു.

ഇന്ത്യയിൽ 5,500 സ്ക്രീനിലും വിദേശത്ത് 3400 സ്ക്രീനുകളിലുമാണ് ടൈഗർ 3 റിലീസ് ചെയ്തത്. കേരളത്തിൽ നിന്നും ചിത്രം വാരിയത് 1.1 കോടി രൂപയാണ്. ആഗോള തലത്തിൽ 94 കോടിയും സിനിമ സ്വന്തമാക്കി. 42.30 നേടിയ ‌‘ഭാരത്’ ആയിരുന്നു ഇതിന് മുൻപ് ഏറ്റവും കൂടുതൽ ആദ്യദിന കളക്ഷൻ നേടിയ സൽമാൻ ചിത്രം. 'പ്രേം രഥൻ ധൻ പായോ' ആണ് മൂന്നാമത്. നാലാമത് 'സുൽത്താനും' അഞ്ചാമത് 'ടൈഗർ സിന്ദാഹേ'യുമാണ്.

ഉത്തരേന്ത്യയിൽ തിയേറ്ററുകളെ ഇളക്കിമറിക്കാൻ പാകത്തിനുള്ള ഫാൻ ബേസ് ആണ് സൽമാൻ ഖാനുള്ളത്. എന്നാൽ കൊവിഡിന് ശേഷം തകർച്ച നേരിട്ട സൂപ്പർ താരങ്ങളുടെ പട്ടികയിൽ സൽമാനുമുണ്ട്. ശേഷം സൽമാൻ നടത്തുന്ന മികച്ച തിരിച്ചു വരവായിരുന്നു ടൈഗർ 3 എന്ന ചിത്രം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com