ഫാൻസിനൊപ്പം 'രായൻ' കാണാനെത്തി ധനുഷ്; തിയേറ്ററിൽ ആവേശ തിരയിളക്കം, വീഡിയോ

ധനുഷ് തന്റെ ആരാധകർക്ക് നൽകാവുന്ന ഏറ്റവും മികച്ച സമ്മാനമാണ് നൽകിയത് എന്നാണ് പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്
ഫാൻസിനൊപ്പം 'രായൻ' കാണാനെത്തി ധനുഷ്; തിയേറ്ററിൽ ആവേശ തിരയിളക്കം, വീഡിയോ
Updated on

ധനുഷിന്റെ അമ്പതാം ചിത്രത്തിനായുള്ള കാത്തിരിപ്പിലായിരുന്നു തമിഴ് ആരാധകർ. ധനുഷ് തന്നെ സംവിധാനം ചെയ്യുന്ന രായൻ, ഇത്രയും നാളും തന്നെ പിന്തുണച്ച ആരാധകർക്കായുള്ള സമർപ്പണമാണെന്നായിരുന്നു താരം രായന്റെ ഓഡിയോ ലോഞ്ചിൽ പറഞ്ഞത്. ഇന്ന് റിലീസ് ചെയ്ത സിനിമയുടെ ആദ്യ ഷോ പൂർത്തിയായതോടെ തമിഴ് പ്രേക്ഷകർ മാത്രമല്ല മലയാള സിനിമാസ്വാദകരും ഒരേ പോലെ ആവേശത്തിലാണ്. ധനുഷ് തന്റെ ആരാധകർക്ക് നൽകാവുന്ന ഏറ്റവും മികച്ച സമ്മാനമാണ് നൽകിയത് എന്നാണ് പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്.

എക്സിലെ പുതിയ ട്രെൻഡി ഹാഷ്ടാഗ് രായൻ (#Raayan) ആണ്. അതോടൊപ്പം ഫാൻസിനൊപ്പം സിനിമ കാണാനെത്തിയ താരത്തിന്റെ വീഡിയോയും പ്രചാരം നേടുന്നുണ്ട്. തിയേറ്ററിലെത്തിയ ധനുഷിന് വൻ വരവേൽപ്പാണ് ആരാധകർ നൽകിയത്. ബാൽക്കണിയിൽ നിന്ന് അഭിവാദ്യം ചെയ്ത താരത്തിന്റെ അരികിലെത്താൻ ബാൽക്കണിയിലേക്ക് ആരാധകർ ചാടി കയറുന്നതും ഇവരെ മറ്റുള്ളവർ തടയുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം.

ഒരു സംവിധായകനെന്ന നിലയിൽ തമിഴ് സിനിമയ്ക്ക് ധനുഷിനെ ഓർത്ത് ഏറെ അഭിമാനിക്കാൻ സാധിക്കുമെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ധനുഷിനൊപ്പം സിനിമയിൽ കയ്യടി നേടുന്ന മറ്റൊരു പേര് എ ആർ റഹ്മാന്റേതാണ്. അദ്ദേഹത്തിന്റെ സംഗീതമാണ് സിനിമയുടെ നട്ടെല്ലെന്ന് പലരും പറയുന്നു. എത്ര കാലം കഴിഞ്ഞാലും എ ആർ റഹ്മാൻ എന്ന സംഗീതജ്ഞന്റെ മികവിൽ കുറവ് വരില്ലെന്ന് രായൻ ഉറക്കെ പറയുന്നതായും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

ഒരു ഗ്യാങ്സ്റ്റർ ആക്ഷൻ ഫ്ലിക്ക് ചിത്രമാണ് രായൻ. സൺ പിച്ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ചിത്രത്തിൽ അപർണ ബാലമുരളിയാണ് നായിക. എസ് ജെ സൂര്യയും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. എ ആർ റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന് പീറ്റർ ഹെയ്ൻ ആണ് ആക്ഷൻ കൊറിയോഗ്രഫി. തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്തിട്ടുണ്ട്.

ഫാൻസിനൊപ്പം 'രായൻ' കാണാനെത്തി ധനുഷ്; തിയേറ്ററിൽ ആവേശ തിരയിളക്കം, വീഡിയോ
സംവിധാനത്തിലും ധനുഷ് അസുരൻ തന്നെ; നായകൻ എ ആർ റഹ്‍മാനും; രായന് മികച്ച പ്രതികരണം

Related Stories

No stories found.
logo
Reporter Live
www.reporterlive.com