സംവിധാനത്തിലും ധനുഷ് അസുരൻ തന്നെ; നായകൻ എ ആർ റഹ്‍മാനും; രായന് മികച്ച പ്രതികരണം

സിനിമയുടെ മേക്കിങ് അതിഗംഭീരമാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്
സംവിധാനത്തിലും ധനുഷ് അസുരൻ തന്നെ; നായകൻ എ ആർ റഹ്‍മാനും; രായന് മികച്ച പ്രതികരണം
Updated on

തെന്നിന്ത്യൻ താരം ധനുഷിന്റെ 50-ാം ചിത്രം എന്നതിനാൽ തന്നെ 'രായന്' മേൽ വലിയ ഹൈപ്പുണ്ട്. ധനുഷ് സംവിധായകൻ കൂടിയായ സിനിമയുടെ ആദ്യ ഷോകൾ അവസാനിക്കുമ്പോൾ എല്ലാ കോണുകളിൽ നിന്നും മികച്ച പ്രതികരണമാണ് നേടുന്നത്. സിനിമയുടെ മേക്കിങ് അതിഗംഭീരമാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

ഒരു നടൻ എന്ന പോലെ സംവിധായകൻ എന്ന നിലയിൽ ധനുഷ് തന്റെ മികവ് വരച്ചുകാട്ടുന്നതായാണ് സമൂഹ മാധ്യമങ്ങളിലെ ആദ്യ പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. ധനുഷിനൊപ്പം സിനിമയിൽ കയ്യടി നേടുന്ന മറ്റൊരു പേര് എ ആർ റഹ്മാന്റേതാണ്. അദ്ദേഹത്തിന്റെ സംഗീതമാണ് സിസിനിമയുടെ നട്ടെല്ലെന്ന് പലരും പറയുന്നു. എത്ര കാലം കഴിഞ്ഞാലും എ ആർ റഹ്മാൻ എന്ന സംഗീതജ്ഞന്റെ മികവിൽ കുറവ് വരില്ലെന്ന് രായൻ ഉറക്കെ പറയുന്നതായും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

സംവിധാനത്തിലും ധനുഷ് അസുരൻ തന്നെ; നായകൻ എ ആർ റഹ്‍മാനും; രായന് മികച്ച പ്രതികരണം
ധ്യാൻ ശ്രീനിവാസൻ-വിന്റേഷ് ചിത്രം 'സൂപ്പർ സിന്ദഗി'യിലെ ആദ്യ ഗാനം; ശ്രദ്ധ നേടി 'വെൺമേഘങ്ങൾ പോലെ'

ഒരു ഗ്യാങ്സ്റ്റർ ആക്ഷൻ ഫ്ലിക്ക് ചിത്രമാണ് രായൻ. സൺ പിച്ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ചിത്രത്തിൽ അപർണ ബലമുരളിയാണ് നായിക. എസ് ജെ സൂര്യയും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. എ ആർ റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന് പീറ്റർ ഹെയ്ൻ ആണ് ആക്ഷൻ കൊറിയോഗ്രഫി. തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്തിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com