'കാന്താര 2' അവസാനത്തോടടുക്കുന്നു; റിലീസ് അടുത്ത വർഷം

'കാന്താര 2'ൻ്റെ ഷൂട്ടിംഗ് അവസാനഘട്ടത്തിലെത്തി നിൽക്കുകയാണ്
'കാന്താര 2' അവസാനത്തോടടുക്കുന്നു; റിലീസ് അടുത്ത വർഷം
Updated on

റിഷബ് ഷെട്ടി എന്ന കന്നഡ നടനെ ആഗോളതലത്തിൽ ശ്രദ്ധേയനാക്കിയ ചിത്രമാണ് 'കാന്താര'. റിഷബ് തന്നെ സംവിധാനം ചെയ്ത് നായകനായ ചിത്രത്തിന്റെ വിജയം പ്രീക്വൽ എന്ന ആശയം മുന്നോട്ട് വെയ്ക്കുന്നതായിരുന്നു. ഇതിനോടകം തന്നെ 'കാന്താര 2'-ന്റെ പ്രീപ്രൊഡക്ഷൻ ആരംഭിച്ച സിനിമയുടെ പുതിയ അപ്ഡേഷനാണ് പിങ്ക് വില്ല പുറത്തുവിട്ടിരിക്കുന്നത്.

വമ്പൻ ബജറ്റിലൊരുങ്ങുന്ന സിനിമയ്ക്ക് വേണ്ടി കഴിഞ്ഞ ഒരു വർഷമായി, ടീം നിരവധി ലൊക്കേഷനുകളിലും സ്റ്റുഡിയോ സജ്ജീകരണങ്ങളിലും ഷൂട്ടിങ് നടത്തി വരികയാണ്. പുതിയ റിപ്പോർട്ട് അനുസരിച്ച് 'കാന്താര 2'ൻ്റെ ഷൂട്ടിംഗ് അവസാനഘട്ടത്തിലെത്തി നിൽക്കുകയാണ്. റിഷബ് ഷെട്ടിയും സംഘവും ഔട്ട്ഡോർ ഷൂട്ട് പൂർത്തിയാക്കിയിട്ടുണ്ട്. 15 മുതൽ 20 ദിവസത്തെ ഇൻഡോർ ഷൂട്ടിംഗ് മാത്രമാണ് ഇനി ബാക്കിയുള്ളത്.

ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും സമാനമായി ആരംഭിച്ചു കഴിഞ്ഞു. കാന്താര 2 കാന്താരയേക്കാൾ വളരെ വലുതാണ്, കഥയിൽ പുരാണ ഘടകങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് സിനിമയുടെ അടുത്ത വൃത്തങ്ങളെ ഉദ്ദരിച്ചുകൊണ്ട് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു. ചിത്രീകരണത്തിൻ്റെ ഭൂരിഭാഗവും പൂർത്തിയായെങ്കിലും, പോസ്റ്റ്-പ്രൊഡക്ഷനിലും വിഷ്വൽ ഇഫക്റ്റുകളിലും സമയം നല്ലതു പോലെയെടുത്തായിരിക്കും പൂർത്തിയാക്കുക.

കാന്താര 1നെക്കാൾ പത്തിരട്ടി നിലവാരമുള്ള സിനിമയാകും പ്രീക്വലെന്നുമാണ് വിവരം. 2024 ഒക്ടോബറിലാണ് സിനിമയുടെ പ്രൊമോഷൻ പരിപാടികൾ ആരംഭിക്കുക. 2025 ജൂണിന് മുൻപായി റിലീസ് ചെയ്യാനാണ് നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസിന്റെ പദ്ധതി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com