സൂര്യ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കങ്കുവ. സിരുത്തൈ ശിവയുടെ സംവിധാനത്തിലൊരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ടീസറിനും പോസ്റ്ററിനും നടന്റെ ഫുൾ മേക്കോവറിനുമെല്ലാം ആരാധകര് ഏറെയാണ്. ഇപ്പോഴിതാ സിനിമയെക്കുറിച്ച് നിർമാതാവ് ജ്ഞാനവേൽ രാജ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കങ്കുവയുമായി ക്ലാഷ് റിലീസുകൾ ഉണ്ടായേക്കാമെന്നും എന്നാൽ സിനിമയുടെ റിലീസിന് ശേഷം രണ്ടാം ഭാഗമായ കങ്കുവ 2വുമായി ക്ലാഷ് വെക്കുന്നതിന് ആർക്കും ധൈര്യമുണ്ടാകില്ല എന്ന് നിർമാതാവ് പറഞ്ഞു.
ഒക്ടോബർ ആദ്യം വിജയദശമിയാണ്. ആ ദിവസം മറ്റൊരു സിനിമയും റിലീസ് പ്രഖ്യാപിച്ചിട്ടില്ലാത്തതിനാലാണ് തങ്ങൾ ആ സമയം തെരഞ്ഞെടുത്തത്. ഏതെങ്കിലും സിനിമ കങ്കുവയുമായി ക്ലാഷ് വെക്കുമോ എന്നറിയില്ല. അങ്ങനെ ചെയ്യുകയാണെങ്കിൽ അത് ആ സിനിമയുടെ കണ്ടന്റിനെക്കുറിച്ച് അറിയാത്തവരായിരിക്കും. എന്നാൽ കങ്കുവ 2വുമായി ക്ലാഷ് വെക്കാൻ ആർക്കും ധൈര്യമുണ്ടാവില്ല എന്നാണ് ജ്ഞാനവേൽ രാജ ഗലാട്ട മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
ഈ വർഷം ഒക്ടോബർ 10നാണ് ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്യുന്നത്. പീരിയഡ് ഡ്രാമ വിഭാഗത്തിലുള്ള സിനിമ 38 ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. 3ഡിയ്ക്ക് പുറമെ 2ഡിയിലും ഐമാക്സ് സ്ക്രീനുകളിലും കങ്കുവയ്ക്ക് റിലീസ് ഉണ്ട്. ആയിരം വർഷങ്ങൾക്ക് മുമ്പുള്ള കഥയാണ് സിനിമയുടെ പ്രമേയം എന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളാണ് സൂര്യയ്ക്ക് കങ്കുവയിൽ.
എൻടിആറും ജാൻവി കപൂറും, 'ദേവര' അല്പം റൊമാന്റിക്കാണ്; ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ്ചിത്രത്തിൽ ബോളിവുഡ് താരം ദിഷ പഠാണിയാണ് നായിക. ബോബി ഡിയോളാണ് വില്ലൻ വേഷത്തിലെത്തുന്നത്. വിവേകയും മദൻ കർക്കിയും ചേർന്നാണ് ഗാനരചന. സുപ്രീം സുന്ദറാണ് സംഘട്ടന സംവിധാനം. യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.