ബ്രഹ്മാണ്ഡ ചിത്രം 'കൽക്കി 2898 എ ഡി'യിലെ പ്രേക്ഷകരെ അമ്പരപ്പിച്ച മേക്കോവറിലൂടെ ക്ലൈമാക്സ് മാസാക്കിയ കഥപാത്രമാണ് സുപ്രീം യാസ്കിൻ. വില്ലൻ കഥാപാത്രമായ സുപ്രീം യാസ്കിന് സ്ക്രീൻ സ്പേസ് കുറവാണ് എങ്കിലും രണ്ടാം ഭാഗം ഈ കഥാപാത്രത്തെ കേന്ദ്രീകരിച്ചാകും എന്നാണ് സംവിധായകൻ നാഗ് അശ്വിൻ തന്നെ അറിയിച്ചിരിക്കുന്നത്. ഇതിനിടെ ഈ കഥാപാത്രവുമായി ബന്ധപ്പെട്ട് കൗതകരമായ ഒരു റിപ്പോർട്ട് കൂടി പുറത്തെത്തിയിരുന്നു
കമൽഹാസനെ സമീപിക്കുന്നതിന് മുമ്പ്, നിർമ്മാതാക്കൾ മോഹൻലാലിനാണ് ഈ വേഷം വാഗ്ദാനം ചെയ്യാൻ പദ്ധതിയിട്ടിരുന്നത് എന്നായിരുന്നു സംവിധായകൻ ഏതാനും ദിവസം മുൻപ് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. 'ഇന്ത്യൻ 2'ൻ്റെ തിരക്കിലായിരുന്നതിനാൽ ഷൂട്ടിംഗ് ഡേറ്റിൽ ക്ലാഷ് ഉണ്ടായതിനെ തുടർന്നാണ് മോഹൻലാലിനെ പരിഗണിക്കാൻ ആലോചിച്ചത്. എന്നാൽ മോഹൻലാലിനെ കാണാൻ അണിയറപ്രവർത്തകർ തീരുമാനിച്ചതിന് ഒരു ദിവസം മുമ്പ് കമൽഹാസൻ ഫോണിൽ വിളിച്ച് സമ്മതം അറിയിക്കുകയായിരുന്നവെന്ന് നാഗ് അശ്വിൻ പറഞ്ഞു.
രണ്ടാം ഭാഗത്തിൻ്റെ ചിത്രീകരണം 25 ദിവസം പിന്നിട്ടെങ്കിലും ഇനിയും ചിത്രീകരിക്കാൻ ഒരുപാട് ബാക്കിയാണ്. ചിത്രത്തിൻ്റെ രണ്ടാം ഭാഗത്തിൽ, കമൽ ഹാസന് കൂടുതൽ സ്ക്രീൻ പ്രെസൻസ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ മിത്തോളജിയായ മഹാഭാരതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയൻസ് ഫിക്ഷനാണ് 'കൽക്കി 2898 എഡി'. 'കാശി, 'കോംപ്ലക്സ്', 'ശംഭാല' എന്നീ മൂന്ന് ലോകങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ 3101-ലെ മഹാഭാരതത്തിൻ്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന യാത്ര ദൃശ്യാവിഷ്കരിച്ച സിനിമയുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.
12-ാം ദിവസവും ഹൗസ്സ്ഫുള്ളായി 'രായൻ'; ഇന്ത്യൻ ബോക്സ് ഓഫീസിൽ ധനുഷ് ചിത്രം 100 കോടിയിലേക്ക്