സൂപ്പർസ്റ്റാറും ബിഗ് ബിയും പിന്നെ ഫഹദും; പിറന്നാൾ സ്പെഷ്യലായി 'വേട്ടയ്യൻ' ചിത്രം

വേട്ടയ്യൻ സിനിമ സെറ്റിലെ ചിത്രമാണ് ഇത്

dot image

രജനികാന്ത് നായകനാകുന്ന 'വേട്ടയ്യനിലെ' പുതിയ ചിത്രം പങ്കുവെച്ച് നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ്. രജനികാന്തിന്റെയും അമിതാഭ് ബച്ചന്റെയും ഇടയിൽ നിൽക്കുന്ന ഫഹദ് ഫാസിലിന്റെ ചിത്രമാണ് താരത്തിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് ലൈക്ക സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

ഇന്ത്യൻ സിനിമയുടെ രണ്ട് നെടും തൂണുകളായ സൂപ്പർസ്റ്റാർ രജനികാന്ത്, ഷഹെൻഷാ അമിതാഭ് ബച്ചൻ എന്നിവർക്കൊപ്പം ബെർത്തെ ഡെ ബോയ് ഫഹദ് ഫാസിൽ, എന്നാണ് ലൈക്ക ചിത്രം പങ്കുവെച്ചുകൊണ്ടെഴുതിയിരിക്കുന്നത്. വേട്ടയ്യൻ സിനിമ സെറ്റിലെ ചിത്രമാണ് ഇത്. സിനിമയ്ക്ക് വേണ്ടി ഡബ്ബ് ചെയ്യുന്ന ഫഹദിന്റെ ചിത്രങ്ങളും ഏതാനും നാളുകൾക്ക് മുൻപ് ലൈക്കയുടെ പേജിൽ പോസ്റ്റ് ചെയ്തിരുന്നു.

ഒക്ടോബറില് റിലീസാകുന്ന വേട്ടയ്യൻ ഒരു യഥാർത്ഥ സംഭവവുമായി ബന്ധപ്പെട്ടുള്ള മുഴുനീള എന്റർടെയ്നാറായിരിക്കും എന്നാണ് പുറത്തു വരുന്ന അഭ്യൂഹം. മാത്രമല്ല, ഒരു പൊലീസ് ഓഫീസറായാണ് രജനികാന്ത് സിനിമയിൽ അഭിനയിക്കുന്നത്. ലൈക്ക പ്രൊഡക്ഷന് ഒരുക്കുന്ന ചിത്രത്തില് അമിതാഭ് ബച്ചൻ, മഞ്ജു വാര്യർ, ദുഷാര വിജയൻ, കിഷോർ, റിതിക സിങ്, ജി എം സുന്ദർ, രോഹിണി, റാവൊ രമേശ്, രമേശ് തിലക് എന്നിങ്ങനെ വലിയ താരനിര അണിനിരക്കുന്നുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us