ശങ്കർ-കമൽഹാസൻ കോംബോയിൽ ഒരുക്കിയ 'ഇന്ത്യൻ' സിനിമയുടെ സീക്വൽ 'ഇന്ത്യൻ 2' സമ്മിശ്ര പ്രതികരണങ്ങളുമായാണ് തിയേറ്റർ വിട്ടത്. ചിത്രം ഒടിടി സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം കാണാൻ കഴിയുക. ഇന്ത്യൻ 2 തിയേറ്ററിൽ എത്തി ഒരുമാസം പിന്നിടും മുൻപാണ് ഒടിടിയിൽ എത്തുന്നത് എന്നത് ശ്രദ്ധേയമാണ്. ചിത്രത്തിന്റെ മൂന്നാം ഭാഗം ഏറെ വൈകാതെ തന്നെ പ്രേക്ഷകരിലേക്ക് എത്തുമെന്നായിരുന്നു സംവിധായകൻ അറിയിച്ചിരുന്നത്.
ജൂലൈ 12ന് റിലീസ് ചെയ്ത ഇന്ത്യൻ 2, 148.78 കോടി കളക്ട് ചെയ്തുവെന്നാണ് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. 26 കോടിയായിരുന്നു ഇന്ത്യൻ ബോക്സ് ഓഫീസിലെ ഓപ്പണിങ് ഡേ കളക്ഷൻ. 200 കോടിയാണ് ചിത്രത്തിന്റെ ആകെ മുടക്ക് മുതൽ. പ്രതീക്ഷിച്ച നിലവാരത്തിലേക്ക് സിനിമ ഉയർന്നില്ല എന്ന പ്രതികരണമാണ് തുടക്കം മുതൽ പ്രേക്ഷകരിൽ നിന്നും ലഭിച്ചുകൊണ്ടിരുന്നത്. ചിത്രത്തിലെ ഗാനങ്ങളെല്ലാം ഹിറ്റാണ്. അനിരുദ്ധ് രവിചന്ദറാണ് ഇന്ത്യൻ 2-ന് സംഗീത സംവിധാനം നിർവഹിച്ചത്.
ആർക്കും എന്തും പറയാമെന്ന നിലയിലേക്കാണ് യൂട്യൂബർമാർ നീങ്ങുന്നത്: യൂട്യൂബറുടെ അറസ്റ്റിൽ 'അമ്മ'Vanakkam India! 🙏 #Indian2 🇮🇳 is now streaming on Netflix. 🖥️ Witness the resurgence of Senapathy! 🤞@IndianTheMovie 🇮🇳 Ulaganayagan @ikamalhaasan @shankarshanmugh #Siddharth @anirudhofficial @dop_ravivarman @sreekar_prasad @muthurajthangvl @LycaProductions #Subaskaran… pic.twitter.com/oGi0WAbi6N
— Lyca Productions (@LycaProductions) August 9, 2024
തിയേറ്ററിലെത്തിയ ശേഷം ചിത്രത്തിന്റെ ദൈർഘ്യം വെട്ടിക്കുറച്ചിരുന്നു. സിനിമയുടെ ദൈർഘ്യം 12 മിനിറ്റാണ് നിർമാതാക്കൾ കുറിച്ചിരിക്കുന്നത്. നിർമ്മാതാക്കൾ തന്നെ ഇക്കാര്യം ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. സിദ്ധാര്‍ഥ്, എസ് ജെ സൂര്യ, വിവേക്, സാക്കിര്‍ ഹുസൈൻ, ജയപ്രകാശ്, ജഗൻ, ഡെല്‍ഹി ഗണേഷ്, സമുദ്രക്കനി, നിഴല്‍ഗള്‍ രവി, ജോര്‍ജ് മര്യൻ, വിനോദ് സാഗര്‍, ബെനെഡിക്റ്റ് ഗാരെറ്റ്, പ്രിയ ഭവാനി ശങ്കര്‍, രാകുല്‍ പ്രീത് സിംഗ്, ബ്രഹ്മാനന്ദൻ, ബോബി സിൻഹ തുടങ്ങിയവരും സിനിമയുടെ ഭാഗമായിരുന്നു.