ഇതാണ് എംടി എഴുതിയ പി കെ വേണുഗോപാല്, ചിത്രം പങ്കുവെച്ച് രഞ്ജിത്ത്

പി കെ വേണുഗോപാൽ എന്ന കഥാപാത്രമായി സിനിമാ സെറ്റിൽ ഇരിയ്ക്കുന്ന മമ്മൂട്ടിയുടെ ചിത്രം സോഷ്യൽ മീഡിയയിലൂടെ രഞ്ജിത്ത് പങ്കുവെച്ചിട്ടുണ്ട്

dot image

എം ടി വാസുദേവൻ നായരുടെ കഥകൾ കോർത്തിണക്കുന്ന നെറ്റ്ഫ്ലിക്സ് ആന്തോളജി സിനിമാസീരീസിൽ 'കടുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്' എന്ന നോവലിലെ കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. സംവിധായകൻ രഞ്ജിത്താണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ പി കെ വേണുഗോപാൽ എന്ന കഥാപാത്രമായി സിനിമാ സെറ്റിൽ ഇരിയ്ക്കുന്ന മമ്മൂട്ടിയുടെ ചിത്രം സോഷ്യൽ മീഡിയയിലൂടെ രഞ്ജിത്ത് പങ്കുവെച്ചിട്ടുണ്ട്.

എം ടിയുടെ ആത്മകഥാംശം ഉളള ചെറുകഥയാണ് കടുഗണ്ണാവ. ശ്രീലങ്കയിലെ ഒരു സ്ഥലപ്പേരാണ് കടുഗണ്ണാവ എന്നത്. ശ്രീലങ്കയിൽ ജോലി ചെയ്തിരുന്ന അച്ഛന് മറ്റൊരു ബന്ധത്തിലുണ്ടായ മകൾ എന്ന് കരുതപ്പെടുന്ന പെൺകുട്ടിയെക്കുറിച്ചുള്ള ഒരു മുതിർന്ന പത്രപ്രവർത്തകൻറെ ഓർമ്മയാണ് ചിത്രം. ഒരു ഔദ്യോഗിക ആവശ്യത്തിനായി ശ്രീലങ്കയിലേക്ക് പോകേണ്ടിവരുന്ന വേണുഗോപാൽ പഴയ ഓർമ്മകളെ പൊടിതട്ടിയെടുക്കുകയാണ് ചിത്രത്തിൽ.

'മെഗാഷോ' ബോക്സ് ഓഫീസ് നിറച്ച് മമ്മൂട്ടി, 500 കോടിയിലേക്കെത്താൻ ഇനി 40 കോടി കൂടെ

പ്രിയദർശൻ ഒരുക്കിയ ‘ഓളവും തീരവും’ എന്ന സിനിമയിൽ മോഹൻലാലാണ് നായകൻ. ബിജു മേനോൻ പ്രധാന വേഷത്തിലെത്തുന്ന ‘ശിലാലിഖിത’ത്തിന്റെ സംവിധാനവും പ്രിയദര്ശനാണ്. ഷെർലക്ക് എന്ന വിഖ്യാത ചെറുകഥയുടെ ചലച്ചിത്രാവിഷ്കാരത്തിന് പിന്നിൽ മഹേഷ് നാരായണനാണ്. ഫഹദ് ഫാസിലാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിദ്ദിഖ് മുഖ്യവേഷത്തിലെത്തുന്ന 'അഭയം തേടി വീണ്ടും’ സന്തോഷ് ശിവനും, നെടുമുടി വേണു, സുരഭി, ഇന്ദ്രൻസ് എന്നിവരഭിനയിച്ച ‘സ്വർഗം തുറക്കുന്ന സമയം’ ജയരാജും സംവിധാനം ചെയ്തു.

പാർവതി തിരുവോത്ത് അഭിനയിച്ച ‘കാഴ്ച’യുടെ സംവിധായകൻ ശ്യാമപ്രസാദ് ആണ്. ഇന്ദ്രജിത്തിനെയും അപർണ ബാലമുരളിയെയും പ്രധാനകഥാപാത്രങ്ങളായി കടൽക്കാറ്റ് എന്ന സിനിമ രതീഷ് അമ്പാട്ട് ഒരുക്കിയിരിക്കുന്നു. ഇവർക്കൊപ്പം എംടിയുടെ മകൾ അശ്വതിയും സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. വില്പന എന്ന സിനിമയാണ് അശ്വതി സംവിധാനം ചെയ്തത്. ആസിഫ് അലിയും മധുബാലയുമാണ് പ്രധാനവേഷങ്ങളിലെത്തുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us