ചിത്ര അരവിന്ദനാവേണ്ടത് സിദ്ധാർത്ഥ് ആയിരുന്നില്ല; ഇന്ത്യൻ 2ൽ ആദ്യം പരിഗണിച്ചത് ശിവകാർത്തികേയനെ?

ഈ കഥാപാത്രത്തിലേക്ക് ആദ്യം പരിഗണിച്ചത് സിദ്ധാർത്ഥിനെ ആയിരുന്നില്ല
ചിത്ര അരവിന്ദനാവേണ്ടത് സിദ്ധാർത്ഥ് ആയിരുന്നില്ല; ഇന്ത്യൻ 2ൽ ആദ്യം പരിഗണിച്ചത് ശിവകാർത്തികേയനെ?
Updated on

ശങ്കർ-കമൽഹാസൻ കോംബോ ഒന്നിച്ച പുതിയ ചിത്രമാണ് ഇന്ത്യൻ 2. കഴിഞ്ഞ മാസം തിയേറ്ററുകളിൽ റിലീസ് ചെയ്ത സിനിമ കഴിഞ്ഞ ദിവസമാണ് ഒടിടി സ്ട്രീമിങ് ആരംഭിച്ചത്. സിനിമയിൽ കമൽഹാസൻ അവതരിപ്പിച്ച സേനാപതിക്ക് ശേഷം ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രമായിരുന്നു സിദ്ധാർഥ് അവതരിപ്പിച്ച ചിത്ര അരവിന്ദ് എന്നത്. എന്നാൽ ഈ കഥാപാത്രത്തിലേക്ക് ആദ്യം പരിഗണിച്ചത് സിദ്ധാർത്ഥിനെ ആയിരുന്നില്ല എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്.

ഇന്ത്യൻ 2 ലേക്ക് ആദ്യം പരിഗണിച്ചത് തമിഴ് താരം ശിവകാർത്തികേയനെ ആയിരുന്നു എന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. ആ സമയം നടൻ രണ്ട് സിനിമകളിൽ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇത് മൂലം ശിവകാർത്തികേയൻ ഇന്ത്യൻ 2ലെ കഥാപാത്രം നിരസിക്കുകയായിരുന്നു എന്നാണ് സൂചന.

അതേസമയം ഒടിടി റിലീസിന് പിന്നാലെ സിനിമയ്ക്ക് നേരെ സമൂഹ മാധ്യമങ്ങളിൽ നിന്ന് കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. ലോജിക്കില്ലാത്ത രംഗങ്ങളും പ്രേക്ഷകരെ യാതൊരു വിധത്തിലും തൃപ്തിപ്പെടുത്താത്ത കഥയും നിറഞ്ഞതാണ് ഇന്ത്യൻ 2 എന്നാണ് പലരും സമൂഹ മാധ്യമങ്ങളിൽ അഭിപ്രായപ്പെടുന്നത്. കമൽഹാസന്റെ ഗെറ്റപ്പുകൾ മുതൽ പല ഡയലോഗുകളും ട്രോളുകൾക്ക് വിധേയമാക്കുന്നുണ്ട്. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.

ചിത്ര അരവിന്ദനാവേണ്ടത് സിദ്ധാർത്ഥ് ആയിരുന്നില്ല; ഇന്ത്യൻ 2ൽ ആദ്യം പരിഗണിച്ചത് ശിവകാർത്തികേയനെ?
അരൺമനൈയ്ക്ക് റെസ്റ്റ്; മൂക്കുത്തി അമ്മൻ 2 സംവിധാനം ചെയ്യുന്നത് സുന്ദർ സി ?

അനിരുദ്ധ് രവിചന്ദറാണ് ഇന്ത്യൻ 2-ന് സം​ഗീത സംവിധാനം നിർവഹിച്ചത്. എസ് ജെ സൂര്യ, വിവേക്, സാക്കിര്‍ ഹുസൈൻ, ജയപ്രകാശ്, ജഗൻ, ഡെല്‍ഹി ഗണേഷ്, സമുദ്രക്കനി, നിഴല്‍ഗള്‍ രവി, ജോര്‍ജ് മര്യൻ, വിനോദ് സാഗര്‍, ബെനെഡിക്റ്റ് ഗാരെറ്റ്, പ്രിയ ഭവാനി ശങ്കര്‍, രാകുല്‍ പ്രീത് സിംഗ്, ബ്രഹ്‍മാനന്ദൻ, ബോബി സിൻഹ തുടങ്ങിയവരും സിനിമയുടെ ഭാഗമായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com