'എന്നും കൂടെയുണ്ടാകും ', യുവാവിന്റെ വിവാഹാഭ്യർത്ഥന; സമാന്തയുടെ മാസ് റിപ്ലൈ

സമാന്തയോട് പ്രണയാഭ്യർത്ഥനയുമായെത്തിയിരിക്കുകയാണ് ഒരു ആരാധകൻ

dot image

തെന്നിന്ത്യൻ സിനിമാ ലോകത്ത് ആരാധകർ ഏറെയുള്ള താരമാണ് സമാന്ത. സിനിമയിൽ നിന്ന് ചെറിയ ഇടവേള എടുത്തെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഇപ്പോഴിതാ സമാന്തയ്ക്ക് സോഷ്യല് മീഡിയയിലൂടെ ആരാധകന് നടത്തിയ വിവാഹാഭ്യാർത്ഥനയാണ് ശ്രദ്ധേയമാകുന്നത്.

സമാന്ത വിഷമിക്കേണ്ടതില്ല, എന്നും ഒപ്പമുണ്ടാകും, വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നും അഭ്യർത്ഥിച്ച് റീൽ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് മുകേഷ് എന്ന ആരാധകൻ. ബാഗ് പാക്ക് ചെയ്ത് വിമാനത്തിൽ കയറുന്നതു മുതൽ സമാന്തയുടെ വീട്ടിൽ എത്തുന്നതു വരെയുള്ള കാര്യങ്ങൾ മുകേഷ് ഗ്രാഫിക്സിന്റെ സഹായത്തോടെ വീഡിയോയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

സാമ്പത്തികമായി ഉയരാൻ രണ്ടു വർഷത്തെ സമയം നൽകണമെന്നും സമാന്ത തയ്യാറാണെങ്കില് വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നും വീഡിയോയിൽ മുകേഷ് പറയുന്നുണ്ട്. ഞൊടിയിടയിലാണ് വീഡിയോ വൈറലായത്. ഇതിനു പിന്നാലെ സാമന്തയുടെ മറുപടിയുമെത്തി. വീഡിയോ 'ബാക്ഗ്രൗണ്ടിലെ ജിം തന്നെ ഏതാണ്ട് കണ്വിന്സ് ചെയ്തു' എന്നാണ് സമാന്ത വീഡിയോയ്ക്ക് മറുപടി നൽകിയിരിക്കുന്നത്.

നടൻ നാഗ ചൈതന്യയുമായുള്ള സമാന്തയുടെ വേർപിരിയൽ വാർത്ത ഏറെ ദുഃഖമുണ്ടാക്കിയിരുന്നു. ഇപ്പോൾ നാഗ ചൈതന്യ നടിയായ ശോഭിത ധുലിപാലയുമായി വിവാഹത്തിനൊരുങ്ങുകയാണ്. അതിനിടെയാണ് സമാന്തയോട് പ്രണയാഭ്യർത്ഥനയുമായി യുവാവ് എത്തിയത്.

'പുതിയൊരു കവാടം തുറക്കുന്നതുപോലെ'; 'അമ്മ'യുടെ നൃത്ത ശില്പശാലയ്ക്ക് തുടക്കം

ഇതിന് മറുപടിയായി ഇൻസ്റ്റഗ്രാം സ്റ്റോറിൽ 'സമാന്തയ്ക്ക് ദശലക്ഷക്കണക്കിന് ആരാധകരുണ്ടെങ്കില് അതിലൊരാളാണ് ഞാൻ. സമാന്തയ്ക്ക് പത്ത് ആരാധകരുണ്ടെങ്കില് അവരിൽ ഒരാളും ഞാനാണ്. സമാന്തയ്ക്ക് ഒരേയൊരു ആരാധകനെ ഉള്ളൂവെങ്കിൽ അത് ഞാൻ മാത്രമാണ്. സമാന്തയ്ക്ക് ഒരു ആരാധകനും ഇല്ലെങ്കില് അതിനർത്ഥം ഞാന് ഈ ഭൂമിയില് ഇല്ലെന്നാണ്. ഈ ലോകം സമാന്തയ്ക്ക് എതിരാണെങ്കില് ഞാന് ഈ ലോകത്തിന് എതിരാണ്' എന്നാണ് മുകേഷ് കുറിച്ചത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us