ബിഗ് ബോസ് തമിഴ് 8: കമൽഹാസന് പകരം വിജയ് സേതുപതിയോ ?

നേരത്തെ അവതാരകയായി നയൻതാര എത്തുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു

dot image

ബിഗ് ബോസ് തമിഴ് സീസൺ എട്ടിൽ കമൽ ഹാസന് പകരം നടൻ വിജയ് സേതുപതി അവതാരകനാകുമെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ ഏഴു സീസണിലും നടൻ കമൽ ഹാസനായിരുന്നു ഷോയുടെ അവതാരകൻ. താരം തന്നെയാണ് ഈ സീസണിൽ തുടരാൻ സാധിക്കില്ലെന്ന് ഔദ്യോഗികമായി അറിയിച്ചത്. തുടർന്നാണ് വിജയ് സേതുപതി അവതാരകനാകുമെന്ന വാർത്ത പ്രചരിക്കുന്നത്. നേരത്തെ അവതാരകയായി നയൻതാര എത്തുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.

'ഏഴു വർഷം മുമ്പ് ആരംഭിച്ച നിങ്ങളുടെ യാത്രയിൽ നിന്ന് ഞാൻ ഒരു ചെറിയ ഇടവേള എടുക്കുകയാണെന്ന് വളരെ സങ്കടത്തോടെ അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. മുൻകാല സിനിമാ പ്രതിബദ്ധതകൾ കാരണം, എനിക്ക് ബിഗ് ബോസ് തമിഴിൻ്റെ വരാനിരിക്കുന്ന സീസൺ ഹോസ്റ്റുചെയ്യാൻ കഴിയില്ല', എന്നായിരുന്നു കമൽ ഹാസൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.

'വിലയില്ലെന്ന് പറയുന്ന പലതിനും വിലയുണ്ട്'; 'വാഴ' ട്രെയ്ലർ എത്തി

നിങ്ങളുടെ വീടുകളിലേക്ക് സ്വീകരിച്ചതിൽ സന്തോഷം ഉണ്ടെന്നും മത്സരാർത്ഥികളുടെ ആവേശവും പ്രേക്ഷകരുടെ പിന്തുണയുമാണ് ബിഗ് ബോസ് തമിഴിനെ ഇന്ത്യയിലെ ഏറ്റവും മികച്ച ടെലിവിഷൻ റിയാലിറ്റി ഷോകളിലൊന്നാക്കി മാറ്റുന്നതിൻ്റെ കാതലെന്നും കമൽ ഹാസന് കുറിപ്പിൽ പറഞ്ഞിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us