തിരുവനന്തപുരം: നടൻ സിദ്ദിഖിന്റെ ആത്മകഥയായ 'അഭിനയമറിയാതെ' പ്രകാശനം ചെയ്തു. കൊച്ചിയിൽ വെച്ച് നടന്ന ചടങ്ങിൽ ചലച്ചിത്ര മേഖലയിലെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്നാണ് ആത്മകഥ പ്രകാശനം നടത്തിയത്. ലിപി പബ്ലിക്കേഷൻസാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. പുസ്തകം മമ്മൂട്ടിയെ കൊണ്ട് പ്രകാശനം ചെയ്യിക്കണമെന്നായിരുന്നു ആഗ്രഹമെന്ന് സിദ്ദിഖ് പറഞ്ഞു. എല്ലാ നല്ല കാര്യങ്ങളിലും തുടക്കങ്ങളിലും മമ്മൂക്കയുണ്ടാകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എഎംഎംഎ നടത്തിയ വാർത്തസമ്മേളനത്തിനെതിരെയും ജനറൽ സെക്രട്ടറി കൂടിയായ സിദ്ദിഖിനെതിരെയും വിമർശനം ശക്തമാണ്.
'ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാഗതാർഹമാണ്. റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളും ശുപാർശയും സ്വാഗതം ചെയ്യുന്നു. ശുപാർശകൾ നടപ്പിൽ വരുത്തണം. ഹേമകമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകളുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാൻ രണ്ട് വർഷം മുമ്പ് ചർച്ചക്ക് ക്ഷണിച്ചിരുന്നു. അന്ന് നിർദേശങ്ങൾ ചോദിച്ചു. നിർദേശങ്ങൾ അറിയിച്ചു. റിപ്പോർട്ട് പുറത്തുവന്നപ്പോഴും സ്വാഗതം ചെയ്യുകയാണ് എഎംഎംഎ ചെയ്തത്. ഹർജിക്ക് പോയില്ല. എല്ലാവരും മനസ്സിലാക്കേണ്ട കാര്യം റിപ്പോർട്ട് അമ്മക്കെതിരായ റിപ്പോർട്ടല്ല.' സിദ്ദീഖ് പറഞ്ഞു.
സംഘടനയുടെ പ്രതികരണം വൈകിയെന്ന പരാതി ഉയർന്നതായി മനസ്സിലാക്കുന്നുവെന്നും അമ്മയുടെ ഷോ കാരണമാണ് പ്രതികരണം വൈകിയതെന്നും സിദ്ദിഖ് പറഞ്ഞു. സിനിമാ മേഖലയിലെ അംഗങ്ങൾ എന്നു പറഞ്ഞാൽ കൂടുതലും ഞങ്ങളുടെ അംഗങ്ങളാണ്. അതിനാൽ അംഗങ്ങളുടെ സുരക്ഷ ഞങ്ങളുടെയും ആവശ്യമാണ്. മാധ്യമങ്ങൾ സംഘടനയെ പ്രതിസ്ഥാനത്ത് നിർത്തി പ്രതികരിക്കുന്നതിൽ വിഷമമുണ്ട്. കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ടെങ്കിൽ അത് എവിടെ വെച്ചാണ് ആർക്കാണ് അത്തരത്തിൽ അനുഭവമുണ്ടായിട്ടുള്ളത് എന്ന് അന്വേഷിച്ച് പൊലീസ് കേസ് എടുക്കുകയാണ് വേണ്ടത്. പ്രതിസ്ഥാനത്ത് നിൽക്കുന്നവരെ സംരക്ഷിക്കാൻ എഎംഎംഎ ശ്രമിച്ചിട്ടില്ല. മലയാള സിനിമാമേഖലയിൽ എല്ലാവരും മോശമാണ് എന്ന് പറയുന്നതിൽ വിഷമമുണ്ട്. പല മേഖലകളിലും ഇത്തരം പ്രശ്നങ്ങൾ ഉണ്ട്. ജനങ്ങൾ ഒരുപാട് ഇഷ്ടപ്പെടുന്നവരെ അടച്ചാക്ഷേപിക്കുന്നത് വിഷമമുണ്ടാക്കുന്നു. സിനിമാമേഖലയിൽ ഒരു പവർഗ്രൂപ്പ് ഉള്ളതായി അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നെഞ്ചിടിപ്പേറ്റി ആ 'മേജര് മിസ്സിങ്'; സഞ്ജു റോയല്സില് നിന്ന് പുറത്തേക്കോ?വിനയം നിറഞ്ഞ എഎംഎംഎ നേതൃത്വത്തിന്റെ പ്രതികരണ രീതിക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം വിമർശനം തുടരുകയാണ്. റിപ്പോർട്ട് പഠിച്ചുപറയാമെന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം. ഇതിന് പിന്നാലെ ദിവസങ്ങൾക്ക് ശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ കൃത്യമായി മാധ്യമപ്രവർത്തകർ ചോദ്യം ചെയ്യാൻ സാധ്യതയുള്ള ചോദ്യങ്ങൾ പഠിച്ചായിരുന്നു എഎംഎംഎ ഭാരവാഹികളുടെ പ്രതികരണമെന്നാണ് വിമർശനം.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നത്. മലയാള സിനിമയിൽ സ്ത്രീകൾ നേരിടുന്ന വിവേചനങ്ങൾ സംബന്ധിച്ച് വിശദമായി പഠിച്ച് തയ്യാറാക്കിയ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് 2019 ഡിസംബർ 31നായിരുന്നു സർക്കാരിന് കൈമാറിയത്. മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നൽകിയ റിപ്പോർട്ടിൽ 300 പേജുകളാണുള്ളത്. ഡബ്ല്യുസിസി ഉൾപ്പെടെ പലവട്ടം ആവശ്യപ്പെട്ടിട്ടും റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തയ്യാറായിരുന്നില്ല. ഒടുവിൽ വിവരാവകാശ കമ്മീഷന്റെ ഇടപെടലിന് പിന്നാലെയാണ് റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തീരുമാനിച്ചത്.
'ബാപ്പുവിൻ്റെ ആദർശങ്ങൾ പ്രതീക്ഷ'; യുക്രൈനിൽ ഗാന്ധിപ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചന നടത്തി മോദി2017 ജൂലൈയിലാണ് സിനിമയിലെ സ്ത്രീ വിവേചനങ്ങൾ സംബന്ധിച്ച് പഠിക്കാനായി ഹേമ കമ്മിറ്റിയെ നിയമിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്. ജസ്റ്റിസ് കെ ഹേമ (റിട്ടയേർഡ്) അധ്യക്ഷയായി മുൻ ബ്യൂറോക്രാറ്റ് കെ ബി വത്സലകുമാരിയും മുതിർന്ന നടി ശാരദയും അംഗങ്ങളായ മൂന്നംഗ കമ്മിറ്റിയാണ് സർക്കാർ രൂപീകരിച്ചത്. ചലച്ചിത്രമേഖലയിൽ സ്ത്രീകൾ നേരിടുന്ന അനീതിയും അക്രമവും പരിശോധിക്കുന്നതിനും പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതിനുമാണ് കമ്മിറ്റിയെ നിയമിച്ചത്. സിനിമാ വ്യവസായത്തിന്റെ ആഭ്യന്തര പ്രവർത്തനങ്ങൾ പരിശോധിക്കാൻ ഇത്തരത്തിലുള്ള ഒരു കമ്മീഷൻ രൂപീകരിക്കുന്നത് ഇന്ത്യയിൽ ആദ്യമായായിരുന്നു.
റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് വിവരാവകാശ കമ്മിഷനിൽ അപ്പീൽ എത്തിയത്. അപേക്ഷയിലെ പൊതുതാത്പര്യവും സംശയിക്കപ്പെട്ടു. റിപ്പോർട്ട് പഠിക്കാനുള്ള സാവകാശം വേണമെന്നതും 2022 ഒക്ടോബർ 22-ലെ വിധിയും സർക്കാരിന് അനുകൂലമായി. പിന്നീടെത്തിയ അപ്പീലാണ് വിവരാവകാശ കമ്മിഷണർ എ. അബ്ദുൾ ഹക്കീമിന്റെ മുന്നിലെത്തിയത്. വിലക്കപ്പെട്ട വിവരം ഉള്ളതിന്റെ പേരിൽ ഒരു റിപ്പോർട്ട് പൂർണമായും രഹസ്യമാക്കി വെക്കരുതെന്ന മുൻവിധിന്യായങ്ങൾ കമ്മിഷൻ പരിഗണിച്ചു. കേന്ദ്രവിവരാവകാശ കമ്മിഷനും സമാനകേസുകളിൽ ഇതേ നിലപാട് സ്വീകരിച്ചിരുന്നു. വിചാരണവേളയിൽ കമ്മിഷൻ റിപ്പോർട്ട് വിവരാവകാശ കമ്മിഷനുമുന്നിൽ എത്തിക്കാൻ സർക്കാർ തയ്യാറായിരുന്നില്ല. മേയ് രണ്ടിന് റിപ്പോർട്ട് ഹാജരാക്കാനുള്ള നിർദേശം സാംസ്കാരിക വകുപ്പും അംഗീകരിച്ചില്ല. ചലച്ചിത്രനയരൂപവത്കരണവുമായി ബന്ധപ്പെട്ട കൂടിയാലോചനകൾക്ക് റിപ്പോർട്ട് മന്ത്രിയുടെ പരിഗണനയിലാണെന്നായിരുന്നു വിശദീകരണം.
രഞ്ജിത്തിനെതിരായ പീഡന ആരോപണം;നടി പരാതി നൽകുമെന്ന് സംവിധായകൻ ജോഷി ജോസഫ്തെളിവെടുപ്പിന് ബന്ധപ്പെട്ട രേഖ നിർബന്ധമാണെന്ന് പറഞ്ഞ കമ്മിഷൻ ഒമ്പതിന് റിപ്പോർട്ട് ഹാജരാക്കാൻ നിർദേശിച്ചു. ഇതിന് നിയമോപദേശം തേടിയിട്ടുണ്ടെന്നും നയപരമായ തീരുമാനമായതിനാൽ കമ്മിഷൻ റിപ്പോർട്ട് കൈമാറാൻ മന്ത്രിസഭയുടെ അനുമതി വേണമെന്നും അറിയിച്ചു. എന്നാൽ, സർക്കാർ വാദം തള്ളിയ കമ്മിഷൻ 10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് ഹാജരാക്കാൻ കർശന നിർദേശം നൽകി. വിവരാവകാശനിയമപ്രകാരം രേഖകൾ പിടിച്ചെടുത്ത് പരിശോധിക്കാൻ അധികാരം നൽകുന്ന വകുപ്പുകൾ പരാമർശിച്ച് നോട്ടീസും നൽകി. തുടർന്നാണ് 295 പേജുള്ള റിപ്പോർട്ട് വിവരാവകാശ കമ്മിഷനുമുന്നിൽ മുദ്രവെച്ച കവറിൽ എത്തിയത്. മാധ്യമപ്രവർത്തകർ നൽകിയ അപ്പീലിലാണ് വിവരാവകാശ കമ്മിഷന്റെ വിധിയുണ്ടായത്. നേരത്തേ വിവരാവകാശ കമ്മിഷൻ തള്ളിയ അപേക്ഷകരെ വീണ്ടും പരിഗണിച്ചു. അപേക്ഷകർ മാധ്യമപ്രവർത്തകരായതിനാൽ എല്ലാവർക്കും ഒരേദിവസം പകർപ്പുനൽകണമെന്നും കമ്മിഷൻ പറഞ്ഞു. 2024 ജൂലായ് ആറിനാണ്.
റിപ്പോട്ട് പുറത്തുവിടാൻ വിവരാവകാശ കമ്മിഷൻ ഉത്തരവ് വന്നത്. പിന്നീട് നിർമാതാവ് സജിമോൻ പാറയിൽ, നടി രഞ്ജിനി എന്നിവർ റിപ്പോർട്ട് പുറത്തുവിടരുതെന്നാവശ്യപ്പെട്ട് കോടതി സമീപിച്ചെങ്കിലും ആ ഹർജികൾ തള്ളിയതോടെയാണ് ഒടുവിൽ റിപ്പോർട്ട് വെളിച്ചം കണ്ടത്.